ADVERTISEMENT

കണിയാമ്പറ്റ ∙ ചീങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്ന് പിടിച്ച് രണ്ടുപേർക്ക് പരുക്ക്. ചീങ്ങാടി ഹെൽത്ത് സെന്ററിനു സമീപത്തെ കുടുക്കൻ ഹമീദ്, മാതാവ് സുബൈദ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കൈനാട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3 ന് വീട്ടിലെ ഗ്യാസ് സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നതിനിടെ സിലിണ്ടറിൽ നിന്നും തീ പടർന്നു പിടിക്കുകയായിരുന്നു. സിലിണ്ടറിൽ നിന്നു പടർന്ന തീയിൽ ഇരുവർക്കും പൊള്ളലേറ്റതിന് പുറമേ അടുക്കളയിലെ ഗൃഹോപകരണങ്ങൾ കത്തി നശിക്കുകയും വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കൽപറ്റയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

English Summary:

Kaniyampatta fire leaves two injured. A gas cylinder explosion in Cheengad resulted in burns to Koodukan Hameed and his mother, requiring hospital admission.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com