മാനന്തവാടിയിൽ 9 ചാക്ക് ലഹരി ഉൽപന്നങ്ങൾ പിടികൂടി

Mail This Article
×
മാനന്തവാടി∙ 9 ചാക്ക് നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടി. മാനന്തവാടി പിലാക്കാവ് ജെസി പുത്തൻപുരയിൽ വീട്ടിൽ കെ.എം. ഹംസയെ (55) എസ്ഐ പവനന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഹാൻസ്, കൂൾ എന്നിവയടങ്ങിയ ലഹരി ഉൽപന്നങ്ങൾ ആണ് ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. പ്രബേഷൻ എസ്ഐമാരായ എ.ആർ.രാംലാൽ, എസ്.എസ്.കിരൺ, ബി. ശ്രീലക്ഷ്മി, എഎസ്ഐ സജി, എസ്‌സിപിഒ സി.എം.സുശാന്ത്, സിപിഒമാരായ മനു അഗസ്റ്റിൻ, പ്രജീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
English Summary:
Mananthavadi drug seizure nets nine sacks of banned narcotics. The operation, led by SI Pavan, resulted in the arrest of K.M. Hamza and the seizure of products including Hans and Cool.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.