കാട്ടാന ഗേറ്റ് പൊളിച്ചിട്ട് ഒരു വർഷം; ഇനിയും നന്നാക്കാൻ നടപടിയില്ല

Mail This Article
×
ബത്തേരി ∙ മുണ്ടക്കൊല്ലിയിൽ ജനവാസ കേന്ദ്രത്തിൽ നിന്ന് വനപാതയിലേക്കുള്ള ഗേറ്റ് കാട്ടാന തകർത്ത് ഒരു വർഷം കഴിഞ്ഞിട്ടും നന്നാക്കാൻ നടപടികളില്ല. വനാതിർത്തിയിൽ ഗേറ്റ് ഇല്ലാത്തതിനാൽ ഇതിലെ വന്യജീവികൾ നാട്ടിലേക്കിറങ്ങുകയാണ്. മുണ്ടക്കൊല്ലി, കണ്ടർമല, വല്ലത്തൂർ, പഴൂർ, കുടുക്കി, ചീരാൽ എന്നിവിടങ്ങളെല്ലാം വന്യജീവി ശല്യത്താൽ പൊറുതി മുട്ടുന്ന പ്രദേശങ്ങളാണ്. അതിനിടെയാണ് കൂനിൻമേൽ കുരുവെന്ന പോലെ ഗേറ്റ് പൊളിഞ്ഞു കിടക്കുന്നത്. ഫലപ്രദമായ പ്രതിരോധ സംവിധാനം വേണമെന്നാണ് ആവശ്യം.
English Summary:
Wild elephant damage to a forest gate leaves Kerala villages vulnerable. The lack of repairs in Mundakolli and surrounding areas has resulted in increased human-wildlife conflict.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.