ആറാം മൈൽ–മേൽമുറി റോഡ് നന്നാക്കാൻ നടപടിയില്ല

Mail This Article
×
പൊഴുതന∙ ആറാം മൈൽ–മേൽമുറി റോഡ് തകർന്നു വർഷങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ല. മിക്കയിടങ്ങളിലും വൻതോതിൽ കല്ലുകൾ ഇളകി. കുത്തനെ കയറ്റമുള്ള ഭാഗത്തേക്കുള്ള റോഡായതിനാൽ അപായസാധ്യതയേറി. ചിലയിടങ്ങളിൽ റോഡ് താഴ്ന്നു പോയിട്ടുമുണ്ട്. ഇതുവഴിയുള്ള യാത്ര കാരണം വാഹനങ്ങൾക്കു സാരമായ കേടുപാടുകളും പതിവാണെന്ന് ഈ റൂട്ടിൽ സർവീസ് നടത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും പറഞ്ഞു.
ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ റോഡ് നന്നാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു. എന്നാൽ, റോഡരികിൽ ഓവുചാൽ നിർമിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 13.5 ലക്ഷം രൂപ വകയിരുത്തിയതായി അധികൃതർ പറഞ്ഞു. കുഴിയടയ്ക്കാൻ 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതരും അറിയിച്ചു.
English Summary:
Pozhuthana-Sixth Mile-Melmuri road damage poses significant safety risks. Locals demand urgent repairs to this vital route serving numerous families, despite allocated funds from the District Panchayat.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.