ADVERTISEMENT

മൂന്നാനക്കുഴി∙ തകർന്ന് തരിപ്പണമായ റോഡിലെ ദുരിതയാത്രയിൽ മടുത്ത് ജനം. പൂതാടി, മീനങ്ങാടി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന യൂക്കാലികവല - ഞാറ്റാടി റോഡിൽ വർഷങ്ങളായി ദുരിതയാത്ര നടത്തുകയാണു നാട്ടുകാർ. മീനങ്ങാടി പഞ്ചായത്തിന് കീഴിലുള്ള ഭാഗത്തെ റോഡ് അര കിലോമീറ്ററോളം ദൂരത്തിൽ പൂർണമായും തകർന്ന് വലിയ ഗർത്തങ്ങൾ നിറഞ്ഞ അവസ്ഥയാണ്.

1.8 കിലോമീറ്റർ ദൂരമുള്ള ഈ റോഡിൽ കുറഞ്ഞ ഭാഗം നാട്ടുകാരുടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് നന്നാക്കിയെങ്കിലും ബാക്കി ഭാഗം നന്നാക്കാത്തതാണ് ദുരിതമാകുന്നത്. വാകേരി, കല്ലൂർക്കുന്ന്, മൂടക്കല്ലി പ്രദേശങ്ങളിലെ ആളുകൾക്ക് കേണിച്ചിറ, മീനങ്ങാടി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താനുള്ള ഏകവഴിയാണിത്. സ്കൂൾ ബസുകൾ അടക്കം ആശ്രയിക്കുന്ന ഈ റോഡിൽ നിലവിൽ പലയിടത്തും ടാറിങ് കാണാൻ പോലുമില്ല.

മെറ്റലിങ് ഇളകിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും ചെറിയ വാഹനങ്ങളുടെ അടിഭാഗം തട്ടി വാഹനം തകരുന്നതും പതിവാണ്. റോഡ് നന്നാക്കുന്നതിനായി തുക വകയിരുത്തിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ പണി ആരംഭിക്കാൻ വേണ്ട നടപടിയുണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.

English Summary:

Moonnanakuzhy's dilapidated road urgently needs repair. The ukalikavala-njattadi road, crucial for connecting several villages, is in desperate need of repair due to numerous potholes and lack of tarring, causing significant hardship to residents.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com