ഗൂഡല്ലൂർ നഗരത്തിൽ കാട്ടുപോത്ത്

Mail This Article
×
ഗൂഡല്ലൂർ∙ നഗരത്തിൽ കാട്ടു പോത്തും ഇറങ്ങി. ഗൂഡല്ലൂർ നഗരത്തിൽ കനത്ത തിരക്കിനിടയിലൂടെയാണ് കാട്ടു പോത്ത് ശാന്തമായി നടന്ന് നീങ്ങിയത്. ചുങ്കം ഭാഗത്താണ് കാട്ടുപോത്ത് ആദ്യം എത്തിയത്. പിന്നീട് നടന്ന് നഗരത്തിന് പുറത്തേക്ക് പോയി. വൈകുന്നേരം 7 മണിയോടെയാണ് നഗരത്തിൽ കാട്ടുപോത്ത് എത്തിയത്. ഊട്ടി സീസൺ ആരംഭിച്ചതിനാൽ നഗരത്തിൽ കനത്ത തിരക്ക് ഉണ്ടായിരുന്നു. നേരത്തെ കാട്ടു പന്നികൾ നഗരത്തിലിറങ്ങി തുടങ്ങിയിരുന്നു. കാട്ടാന അർധരാത്രിയിലാണ് നഗരത്തിലിറങ്ങിയത്. ജില്ലയിലെ ഊട്ടി കൂനൂർ നഗരങ്ങളിൽ കാട്ടുപോത്തുകളുടെ കൂട്ടമാണ് പകലിൽ മേയുന്നത്.
വന്യ മൃഗങ്ങൾ കാടുപേക്ഷിച്ച് നഗരത്തിലെത്തി തുടങ്ങിയത് നാട്ടുകാരിൽ കൗതുകവും ഭീതിയും പടർത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.