മൂന്നു ദിവസം മുമ്പ് വനത്തിൽ കാണാതായ വയോധികയെ കണ്ടെത്തി

Mail This Article
മാനന്തവാടി∙ മൂന്നു ദിവസം മുമ്പ് വനത്തിൽ കാണാതായ വയോധികയെ കണ്ടെത്തി. പിലാക്കാവ് മണിയൻ കുന്ന് ഊന്നുകല്ലിങ്കൽ ലീലയെ (77) ആണ് മണിയൻകുന്ന് വനമേഖലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് 3.30 മുതലാണ് ഇവരെ കാണാതായത്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ, ഇവർ വനത്തിലേക്ക് കയറിപ്പോകുന്നതിന്റെ ദൃശ്യം പതിഞ്ഞിരുന്നു. വനംവകുപ്പ് ആർആർടി സംഘവും പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മൂന്നു ദിവസമായി തിരച്ചിൽ നടത്തുകയായിരുന്നു. പൊലീസ് ഡോഗ് സ്ക്വാഡും ഡ്രോണും പരിശോധന നടത്തിയിരുന്നു. മാനന്തവാടി തഹസിൽദാർ ഉൾപ്പെടെ നേരിട്ടെത്തിയാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.
ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് ലീലയെ വനത്തിൽ കണ്ടെത്തിയത്. ഇവരെ മാനന്തവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ പരുക്കുകൾ കണ്ടെത്താനായില്ല. ലീലയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ പറഞ്ഞു. മുമ്പ് യുവതിയെ കടുവ കൊന്നു തിന്ന പ്രദേശത്തെ വനത്തിലാണ് വയോധികയെ കാണാതായത്.