വാളത്തൂരിലെ ജനവാസ മേഖലയിൽ പുലിയിറങ്ങി

Mail This Article
×
റിപ്പൺ ∙ വാളത്തൂരിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി. പ്രദേശവാസിയായ മാർസി ഡിസിൽവയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ ജനവാസ മേഖലയിലൂടെ നീങ്ങുന്ന പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. ആദിവാസി ഉൗരുകൾ അടക്കമുള്ള മേഖലയിലാണു പുലി ഇറങ്ങിയത്. കഴിഞ്ഞ 18ന് പ്രദേശത്തിറങ്ങിയ പുലി വാളത്തൂർ–ആനടിക്കാപ്പ് റോഡിലുമെത്തി.
കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ടു മേഖലയിൽ പുലി ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു. 6 മാസങ്ങൾക്കു മുൻപ്, പ്രദേശവാസിയായ ചേനോത്ത് ശിഹാബിന്റെ വീട്ടിലെ ആടിനെ പുലി ആക്രമിച്ചു കൊന്നിരുന്നു. സമീപത്തെ വനമേഖലയിൽ നിന്നാണു പുലി ജനവാസ മേഖലകളിലേക്കിറങ്ങുന്നത്. മേഖലയെ ആശങ്കയിലാക്കിയ പുലിയെ കൂട് വച്ചു പിടികൂടണമെന്നാണു നാട്ടുകാരുടെ ആവശ്യം.
English Summary:
Leopard attacks in Valathur, Ripon, have residents demanding action after recent sightings near homes and tribal huts. The leopard, captured on CCTV, has been seen venturing into residential areas for several months, causing fear among the community.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.