ADVERTISEMENT

മാനന്തവാടി ∙ നഗരത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ബസ്‌ സ്റ്റാൻഡ് പരിസരം മുതൽ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ദിവസവും രാവിലെയും വൈകിട്ടും ട്രാഫിക് ബ്ലോക്ക് പതിവായി. ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് കാരണം ഇവിടെ റോഡ് ബ്ലോക്ക് പതിവാണ്. 

ഇതിന് പുറമേ ഒരു നിയന്ത്രണവും ഇല്ലാതെ ഓട്ടോറിക്ഷകളും ടൂറിസ്റ്റ് ടാക്സികളും റോഡിന് ഇരു ഭാഗത്തും പാർക്ക് ചെയ്യുന്നുമുണ്ട്. കോടതി സമുച്ചയം, മിനി സിവിൽ സ്റ്റേഷൻ, താലൂക്ക് ഓഫിസ്, പൊലീസ് സ്റ്റേഷൻ, സബ് ട്രഷറി, ട്രൈബൽ ഓഫിസ്, വിമൻസ് ഹോസ്റ്റൽ തുടങ്ങിയ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന ഭാഗത്ത് നിരന്തരം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ജനങ്ങളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്.

English Summary:

Mananthavady Traffic Congestion plagues the area around the bus stand, causing significant disruption to daily life. The issue is worsened by illegal parking and requires urgent attention from local authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com