sections
MORE

ഒരു വർഷം; നേടിയത് 11 ജോലി

eldho
SHARE

കെമിസ്ട്രിയിൽ പിഎച്ച്ഡി ചെയ്തു കൊണ്ടിരിക്കെയാണ് എൽദോ ഏലിയാസിനു സർക്കാർ ജോലി വേണമെന്ന ആഗ്രഹമുണ്ടായത്. 2014ൽ പിഎസ്‌സി പരീക്ഷകൾ എഴുതാൻ തീരുമാനിക്കുമ്പോൾ വയസ്സ് 34. അപേക്ഷിക്കാനുള്ള പ്രായപരിധി 36 വയസ്സ്. ഒരു വർഷംകൊണ്ട് എഴുതിയതു 11 പരീക്ഷകൾ, എല്ലാം വിജയിച്ചു. ഒരു വർഷത്തിനിടെ 11 ജോലി എന്നർഥം.

റിസർച് അസിസ്റ്റന്റ് (ഫിഷറീസ്) ലിസ്റ്റിൽ റാങ്ക് മൂന്നായിരുന്നു. സയന്റിഫിക് അസിസ്റ്റന്റ് ലിസ്റ്റിൽ അഞ്ച്. ഇഷ്ട ജോലിയായി മനസ്സിലുണ്ടായിരുന്ന സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിൽ കഴിഞ്ഞയാഴ്ച ചേർന്നിരിക്കുകയാണു കോതമംഗലം കോട്ടപ്പടി സ്വദേശിയായ എൽദോ. അതുവരെ എംജി സർവകലാശാലയിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റായിരുന്നു.

അധികയോഗ്യത കയ്യിൽവച്ച് ജോലി കിട്ടാതെ നടക്കുന്നവർ ശ്രദ്ധിക്കുക. അധികയോഗ്യതകൾ ഒരിക്കലും തടസ്സമല്ല; കോളജ് അധ്യാപക യോഗ്യതാപരീക്ഷയായ ‘നെറ്റി’നു നടത്തിയ തയാറെടുപ്പുകൾ പിഎസ്‌സി പരീക്ഷാ പരിശീലനത്തിലും സഹായകരമായതായി എൽദോ പറയുന്നു. 

ഒരവസരവും ഒഴിവാക്കിയില്ല. ആദ്യം എഴുതിയതു ലാസ്റ്റ് ഗ്രേഡ് പരീക്ഷയാണ്. ലിസ്റ്റിൽ വന്നതോടെ ആത്മവിശ്വാസമായി. പിന്നീടങ്ങോട്ട് പരീക്ഷകളുടെ ഘോഷയാത്ര. ഓൺലൈൻ കൂട്ടായ്മകളുടെ പരീക്ഷകളും മോക് ടെസ്റ്റുകളുമായിരുന്നു പരിശീലനക്കളരി. പിന്നെ ഒറ്റയ്ക്കുള്ള പഠനവും. ഓൺലൈൻ പരീക്ഷകൾ പരിശീലിക്കുക വഴി എഴുതാൻ നല്ല വേഗം കിട്ടി.ജോലി ലഭിച്ചെങ്കിലും എൽദോ ഗവേഷണം ഉപേക്ഷിച്ചിട്ടില്ല.  തീസിസ് നാലു മാസത്തിനകം സമർപ്പിക്കും. 

ഇതുവരെ വിജയിച്ച പരീക്ഷകൾ
യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, എക്സൈസ് ഇൻസ്പെക്ടർ, ബവ്റിജസ് അസിസ്റ്റന്റ്, ഹൈക്കോർട്ട് അസിസ്റ്റന്റ്, ഫിഷറീസ് റിസർച് അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ഫുഡ് സേഫ്റ്റി ഓഫിസർ, ലാസ്റ്റ് ഗ്രേഡ്, സിവിൽ എക്സൈസ് ഓഫിസർ, സിവിൽ സപ്ലൈസ് അസിസ്റ്റന്റ് സെയിൽസ്മാൻ.

More Success Story >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA