sections
MORE

ബസിൽ ക്ലീനർ, ചെക്കർ, ഡ്രൈവർ; ഇതിനിടെ എംഫിൽ കഴിഞ്ഞു, ഇനി പിഎച്ചഡി

Anoop Gangadharan
SHARE

ആക്സിലേറ്റർ ചവിട്ടിപ്പിടിച്ച് ഈ ബസ് ഡ്രൈവർ കയ്യെത്തിപ്പിടിച്ചത് എംഫിൽ ബിരുദം. അരിയല്ലൂർ കരുമരക്കാട് ചെ‍ഞ്ചൊരൊടി വീട്ടിൽ ഗംഗാധരന്റെയും ഭാർഗവിയുടെയും മകൻ‍ അനൂപ് ഗംഗാധരൻ എംഫിൽ ബിരുദം നേടിയത് ബസിൽ ‍ജോലി ചെയ്തുകൊണ്ടാണ്. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഫോക്‌ലോറിലാണ് അനൂപിന് എംഫിൽ ലഭിച്ചത്.

പഠനത്തിനിടെ അനൂപ് ആദ്യം ചെയ്തത് ബസ് കഴുകുന്ന പണിയായിരുന്നു. പിന്നീട് ക്ലീനറും ചെക്കറും ആയി. കൽപണി, പെയിന്റിങ്, വയറിങ് ജോലികളും അനൂപ് ചെയ്തിട്ടുണ്ട്. ജോലിക്ക് ശേഷമാണ് അനൂപ് പഠനത്തിന് സമയം കണ്ടെത്തിയിരുന്നത്. ഫറോക്ക്– കോട്ടക്കടവ്– ഉള്ളണം– പരപ്പനങ്ങാടി റൂട്ടിലെ ബസിലെ ഡ്രൈവറാണ് ഇപ്പോൾ അനൂപ്. ഇനി പിഎച്ച്ഡി എടുക്കലാണ് അനൂപിന്റെ അടുത്ത ഉന്നം.

Education News>>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA