sections
MORE

3 മിനിറ്റ് വിഡിയോ; നേടിയത് 2.92 കോടി രൂപ

samay-godika
SHARE

ഹാര്‍ട്ട് അറ്റാക്കുകള്‍ പലപ്പോഴും ഉണ്ടാകുന്നതു രാവിലെയാണ്. പല ഒളിംപിക്‌സ് റെക്കോര്‍ഡുകളും തിരുത്തപ്പെട്ടിട്ടുള്ളത് ഉച്ചയ്ക്കു ശേഷമാണ്. ആസ്മ കൂടുന്നതും പ്രഭാതങ്ങളിലാണ്. സമയത്തിന്റെ കാണാക്കൈകളിലെ പാവകള്‍ മാത്രമാണോ നമ്മള്‍. സമയ് ഗോഡിക എന്ന പതിനാറുകാരന്റെ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ആരംഭിക്കുന്നത് ഈ ചോദ്യത്തോടെയാണ്. ഈ ചോദ്യത്തിനു ശാസ്ത്രീയ ഉത്തരമേകി സമയ് നേടിയതാകട്ടെ 2.92 കോടി രൂപയും. 

അമേരിക്കയിലെ ബ്രേക്ക്ത്രൂ ജൂനിയര്‍ ചാലഞ്ച് എന്ന ആഗോള സയന്‍സ് വിഡിയോ കോംപറ്റീഷനാണ് 4,00,000 ഡോളറിന്റെ (2.92 കോടി ഇന്ത്യന്‍ രൂപ) പ്രൈസ് മണി ഇന്ത്യയിലെത്തിച്ചത്. ബെംഗളൂരുവിലെ കോറമംഗലയിലുള്ള നാഷനല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാർഥിയാണ് ബോസ്റ്റണ്‍ സ്വദേശിയായ സമയ്. ശരീരത്തിന്റെ താളക്രമത്തെ നിയന്ത്രിക്കുന്ന സിര്‍കേഡിയന്‍ റിഥം എന്ന മാജിക്കിനെ ലളിതമായി വിശദീകരിക്കുന്ന വിഡിയോയാണ് സമയ് വിഡിയോ കോംപറ്റീഷനായി തയാറാക്കിയത്.  

ലൈഫ് സയന്‍സ് വിഭാഗത്തിലാണ് സമയ് അധ്യാപകന്റെ സഹായത്തോടെ വിഡിയോ സമര്‍പ്പിച്ചത്. സിര്‍കാഡിയന്‍ റിഥവും മെഡിക്കല്‍ പരിചരണത്തിന്റെ ഫലപ്രാപ്തിയും തമ്മിലുള്ള ബന്ധമായിരുന്നു വിഡിയോയിലെ മുഖ്യ വിഷയം. പ്രൈസ് തുകയില്‍ രണ്ടര ലക്ഷം ഡോളര്‍ സമയിനു ലഭിക്കും. അധ്യാപിക പ്രമീള മേനോന് 50,000 ഡോളറും സ്‌കൂളിന് ഒരു ലക്ഷം ഡോളര്‍ വിലമതിക്കുന്ന അത്യാധുനിക സയന്‍സ് ലാബും ലഭിക്കും.

ലോകമെമ്പാടുമുള്ള 12,000 ഓളം അപേക്ഷകരില്‍നിന്ന് 15 പേരെയാണ് ബ്രേക്ക്ത്രൂ ജൂനിയര്‍ ചാലഞ്ചിന്റെ ഫൈനലിലേക്കു തിരഞ്ഞെടുത്തത്. ലൈഫ് സയന്‍സസിലെയും ഊര്‍ജതന്ത്രത്തിലെയും കണക്കിലെയും അടിസ്ഥാന സങ്കല്‍പങ്ങളെക്കുറിച്ച് സര്‍ഗാത്മകമായി ചിന്തിക്കാന്‍ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് വിഡിയോ കോംപറ്റീഷന്റെ ലക്ഷ്യം. 

More Success Stories >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA