sections
MORE

20 ലക്ഷം രൂപ കടത്തിൽ തുടക്കം, ഇന്ന് ടാക്സ് നൽകുന്നത് ലക്ഷങ്ങൾ; അനീഷിന്റേയും അനൂപിന്റേയും ജീവിതം മാറിയതിങ്ങനെ

anoop-aneesh
അനൂപും അനീഷും കുടുംബത്തോടൊപ്പം
SHARE

രണ്ടായിരത്തിപ്പതിനാലിൽ ലക്ഷങ്ങളുടെ ബാധ്യത ഉണ്ടായിരുന്ന അനൂപ് ബാബു, അനീഷ് ബാബു സഹോദരങ്ങൾ നാലു വർഷത്തിനുശേഷം  ലക്ഷങ്ങൾ ജിഎസ്ടി നൽകുന്ന നിലയിലേക്കു വളർന്ന കഥ നാട്ടുകാർക്ക് അവിശ്വസനീയമാണ്, ഒപ്പം അതിശയവും. ആലപ്പുഴ ജില്ലയിലെ പറവൂർ അനിഴം വീട്ടിൽ അനൂപും അനീഷും ഡയറക്ട് സെല്ലിങ് ബിസിനസ് വഴി മാസം സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്..വൻ മുടക്കുമുതലോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ വീട്ടമ്മമാർ മുതൽ വിദ്യാർഥികൾ വരെ സാധാരണക്കാരായ ആർക്കും ഡയറക്ട് സെല്ലിങ് വഴി നേട്ടമുണ്ടാക്കാമെന്ന് ഇവർ പറയുന്നു. പ്രവാസികൾ മുതൽ പ്രഫഷനൽ വിദ്യാഭ്യാസം നേടി കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്തവർ വരെ ഇന്ന് ഈ രംഗത്തുണ്ട്.

വിദ്യാഭ്യാസത്തിനുശേഷം ഒരു ജോലിക്കു ശ്രമിക്കുന്നതിനു പകരം സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യാനായിരുന്നു അനൂപിനും അനീഷിനും താൽപര്യം. റസ്റ്ററന്റ്– കേറ്ററിങ് മേഖലയിൽ ഭാഗ്യം പരീ​ക്ഷിക്കാനിറങ്ങി രണ്ടു വർഷത്തിനുശേഷം അതു പറ്റിയ പണിയല്ലെന്നു തിരിച്ചറിയുമ്പോഴേക്കും ലക്ഷങ്ങളുടെ ബാധ്യതയായിരുന്നു. 2014ൽ റസ്‌റ്ററന്റ് നിർത്തി ഇനിയെന്തെന്ന് ആലോചിക്കുമ്പോൾ ഉറപ്പുള്ള ഒരേ ഒരു കാര്യം ഇനിയും വൻ ഇൻവെസ്റ്റ്മെന്റ് നടത്തി ഒരു ബിസിനസ് ചെയ്യാൻ ഒരിക്കലും കഴിയില്ല എന്നതായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡയറക്ട് സെല്ലിങ് നന്നായി ചെയ്തുവരുന്ന സുഹൃത്തുക്കൾ പ്രചോദനമായി. കൂടുതൽ പഠിച്ചപ്പോൾ നല്ലൊരു ബിസിനസ് എന്ന തോന്നൽ ശക്തമായി. അങ്ങനെ അനൂപും സഹോദരൻ അനീഷും ഡയറക്ട് സെല്ലിങ്ങിന് ഇറങ്ങി. ആ സമയത്ത് ഇതു സംബന്ധിച്ച നിയമങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. തൊഴിലാളി സംഘടനകൾ നിയമം ആവശ്യപ്പട്ടു തുടങ്ങിയിരുന്നു.  കഴിഞ്ഞ വർഷം കേരള ഗവൺമെന്റ് ഡയറക്ട് സെല്ലിങ് സംബന്ധിച്ച കാര്യങ്ങൾക്കായി ഒരു റഗുലേറ്ററി അതോറിറ്റിയെ നിയമിക്കുകയും ചെയ്തു.

തുടക്കം അത്ര പോരാ
തുടക്കസമയത്ത് കാര്യങ്ങൾ അത്ര ‘സ്മൂത്ത് ’ ആയിരുന്നില്ല. മുൻപ് ഡയറക്ട് സെല്ലിങ് രംഗത്തു വന്ന ചില കമ്പനികൾ തട്ടിപ്പു നടത്തി വഞ്ചിതരായ ആളുകൾ ധാരാളമുണ്ടായിരുന്നു. പലർക്കും നിക്ഷേപിച്ച കാശുപോയി. ഡയറക്ട് സെല്ലിങ് എന്നു കേൾക്കുമ്പോഴേ ആളുകൾ തട്ടിപ്പാണെന്നു കരുതുന്ന അവസ്ഥയായിരുന്നു .എന്നാൽ നല്ല പ്രോഡക്ട്സ് കയ്യിലുണ്ടായിരുന്നതുകൊണ്ട് പതുക്കെ പിടിച്ചുകയറാനായി. ഇൻവെസ്റ്റ്മെന്റ് ഇല്ലാത്തതുകൊണ്ട് നഷ്ടം വരില്ലെന്നുറപ്പുണ്ടായിരുന്നു. ഉപയോഗിച്ചവർക്കു നല്ല റിസൽട്ട് കിട്ടിയതോടെ പതിയെ ബിസിനസ് ഉയർന്നു. ആത്മവിശ്വാസവും കൂടി. ആറു മാസമായപ്പോഴേക്കും മോശമല്ലാത്ത വരുമാനം കിട്ടിത്തുടങ്ങി. ആദ്യം കളിയാക്കിയവരും നിരുൽസാഹപ്പെടുത്തിയവരും കൂടെ വന്നു. പതിയെ ആളുകളുടെ ഒരു നെറ്റ് വർക്ക് ഉണ്ടായി. ഒരു വീട്ടിലേക്ക് ആവശ്യമായ മുളകുപൊടിപോലെയുള്ള ഭക്ഷ്യ ഇനങ്ങളും ഹെൽത്ത് ഡ്രിങ്കുകളും പ്രോട്ടീൻ പൗഡറുകളും മറ്റു നിത്യോപയോഗ സാധനങ്ങളും അനീഷ് വഴി വിറ്റഴിക്കപ്പെടുന്നു. കേരളത്തിന് അകത്തും പുറത്തും ബിസിനസ് വ്യാപിപ്പിച്ചു. ഒരു വർഷം കൊണ്ട് ബാധ്യത തീർത്തു. പതിയെ അൽപാൽപമായി സമ്പാദിച്ചുതുടങ്ങി. 2017പകുതി മുതൽ മാസവരുമാനം ലക്ഷങ്ങളായി ഉയർന്നു. ശ്രമിച്ചാൽ ആർക്കും ഡയറക്ട് സെല്ലിങ് കരിയർ ആയി വളർത്താമെന്ന് അനീഷ് ഉറപ്പുതരുന്നു.

ജിസിഐ (ഗ്രീൻ ചേംബർ ഇന്റർനാഷനൽ)
ഡയറക്ട് സെല്ലിങ് കരിയർ ആയി സ്വീകരിച്ചപ്പോൾത്തന്നെ അനൂപ് – അനീഷ് സഹോദരൻമാർ ജിസിഐ എന്ന ബിസിനസ് ഓർഗനൈസേഷനും തുടക്കമിട്ടു. ഒപ്പം ബിസിനസ് ആരംഭിച്ചവരെ ഒന്നിച്ചുനിർത്താനൊരു ഓർഗനൈസേഷൻ എന്നേ അന്നുദ്ദേശിച്ചുള്ളൂ. ഇപ്പോൾ ബിസിനസിലേക്കു വരുന്നവർക്കു പ്രോഡക്ട് ട്രെയിനിങ് മുതൽ ലീഡേഴ്സിനു മാൻ മാനേജ്മെന്റ് ട്രെയിനിങ് വരെ നൽകുന്നത് ജിസിഐയുടെ കീഴിലാണ്. ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച ബിസിനസ് ഓർഗനൈസേഷനുകളിൽന ഒന്നായി ഇത് വളർന്നു കഴിഞ്ഞു. ഒപ്പം കുറച്ച് ഇക്കോ ഫ്രണ്ട്‌ലി പദ്ധതികളും ജിസിഐയുടെ കീഴിൽ വൈകാതെ ലോഞ്ച് ചെയ്യും. മൂന്നാർ കേന്ദ്രമാക്കി എക്കോ ഫാമിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. ബിസിനസിൽ ഒപ്പം നിൽക്കുന്നവർക്കും ഇതുപോലെ നേട്ടം ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് ഇവരുടെ ഇപ്പോഴത്തെ ലക്ഷ്യം.

കുടുംബം
അനൂപിന്റെ ഭാര്യ: രജനി, മകൻ: വിഘ്നേശ്വർ
അനീഷിന്റെ ഭാര്യ: ദിവ്യ, മക്കൾ: മീനാക്ഷി, ത്രിലോക്
ഒപ്പം അച്ഛൻ ബാബു, അമ്മ ഗിരിജാദേവി എന്നിവരും ഉൾപ്പെട്ടതാണ് ഇവരുടെ കുടുംബം

എന്താണ് ഡയറക്ട് സെല്ലിങ്
ഫിക്സഡ് ആയ ഒരു റീടെയിൽ ഒൗട്‌ലെറ്റോ കടയോ അല്ലാതെ ആളുകൾ വീട്ടിലോ ജോലിസ്ഥലത്തോ പരിചയക്കാരുടെ ഇടയിലോ ഒക്കെ പരസ്യമൊന്നുമില്ലാതെ തന്നെ പ്രോഡക്ട്സ് വിൽക്കുന്ന രീതിയാണിത്. എല്ലാവരും വിതരണക്കാർ ആണ്. പ്രോഡക്ട്സ് വിൽക്കുമ്പോൾ കിട്ടുന്ന മാർജിനൊപ്പം ബിസിനസ് നെറ്റ്‌വർക്ക് വളരുമ്പോൾ ആനുപാതികമായ വരുമാനം അക്കൗണ്ടിലുമെത്തും. നല്ല പ്രോഡക്ട്സ് ആണ് വിൽക്കുന്നതെങ്കിൽ ബിസിനസ് വളരും (അമേരിക്കയുൾപ്പടെയുള്ള വിദേശരാജ്യങ്ങളിൽ ഈ ബിസിനസ് വളരെ വിജയകരമായി കൊണ്ടുപോകുന്നുണ്ട്).

ഡയറക്ട് സെല്ലിങ് എങ്ങനെ തുടങ്ങാം
നിലവിൽ ഈ ബിസിനസ് തുടങ്ങുന്ന ആളുകൾക്ക് ഒരു തിരിച്ചറിയൽ നമ്പർ (ഐ‍ഡി) ഉണ്ട്. അത് ഉപയോഗപ്പെടുത്തി ആധാർ, പാൻനമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ നൽകി  ബിസിനസിലേക്ക് ലോഗിൻ ചെയ്യാം. സ്വന്തം വീട്ടിലേക്ക് ആവശ്യമായ പ്രോഡക്ട്സ് എടുക്കാം. റജിസ്റ്റർ ആയി കഴിയുമ്പോൾ പുതിയ ഐഡി കിട്ടും. അതുപയോഗിച്ച് പ്രോഡക്ട് വാങ്ങാം. 

∙ പാർട്‌ടൈമായോ മുഴുവൻ സമയ കരിയർ ആയോ ചെയ്യാമെന്നതാണ് ഏറ്റവും വലിയ നേട്ടം. വീട്ടമ്മമാർക്കു കുട്ടികളെ സ്കൂളിലയച്ചശേഷം ബാക്കിയാകുന്ന സമയം നീക്കിവച്ചാൽ തന്നെ മികച്ച വരുമാനം ഉണ്ടാക്കാം.

∙ വൻ മുടക്കുമുതൽ ആവശ്യമില്ല. വീട്ടിലേയ്ക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ വാങ്ങി ആർക്കും ചേരാം

∙ പ്രത്യേക വിദ്യാഭ്യാസ യോഗ്യതയോ മുൻപരിചയമോ ആവശ്യമില്ല. മികച്ച കമ്പനികൾ പരിശീലനം കൂടി നൽകും.

∙ മുടക്കുമുതൽ ഇല്ലാത്തതുകൊണ്ടു നഷ്ടം വരുമെന്ന പേടി വേണ്ട.

∙ ഇടയ്ക്കു മുടങ്ങിപ്പോയാലോ നിർത്തിവച്ചു വീണ്ടും തുടർന്നാലോ യാതൊരു നഷ്ടവും സംഭവിക്കില്ല.

∙ പ്രത്യേക ടാർഗറ്റ് ഇല്ല. സ്വയം ടാർഗറ്റ് സെറ്റ് ചെയ്യാമെന്നു മാത്രം. അതുകൊണ്ടുതന്നെ ജോലി ടെൻഷൻ ഉണ്ടാവാനിടയില്ല.

ഇതു സംബന്ധിച്ച സംശയങ്ങൾക്ക് അനീഷ് ബാബുവിനെ (9048620104) വിളിച്ചാൽ മതി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA