sections
MORE

സുമിതയെ മാതൃകയാക്കാം; മുതൽമുടക്കില്ലാതെ ലക്ഷങ്ങൾ മാസവരുമാനം നേടാം

sumitha
SHARE

ആലപ്പുഴ ജില്ലയില്‍ ചേർത്തല ചമ്മനാട് ക്ഷേത്രത്തിനടുത്താണു സുമിതയുടെ വീട്. ഒരു മകൾ. സാധാരണ കുടുംബം. 2016 വരെ എരമല്ലൂരിൽ തയ്യൽക്കട നടത്തുകയായിരുന്നു സുമിത. ഒന്നു രണ്ടു സ്റ്റാഫൊക്കെ ഉണ്ടെങ്കിലും എല്ലാം കഴിയുമ്പോൾ നഷ്ടം എന്ന അവസ്ഥ. സുഹൃത്ത് ശരൺ കുമാറാണ് ഡയറക്ട് സെല്ലിങ്ങിനെ കുറിച്ച് പറയുന്നത്. ഡയറക്ട് സെല്ലിങ് നന്നായിട്ട് ചെയ്യുന്ന കുറച്ച് ആളുകൾ നാട്ടിലുണ്ടായിരുന്നു. മാത്രവുമല്ല, വൻ ഇൻവെസ്റ്റ്മെന്റ് വേണ്ടാ എന്നതുകൊണ്ട് ഒരു കൈ നോക്കാൻ തീരുമാനിച്ചു. ആകെ ഒരുവിധം സംഘടിപ്പിച്ച പതിനായിരം രൂപയ്ക്ക് പ്രോഡക്ട് എടുത്തുകൊണ്ടായിരുന്നു തുടക്കം. അന്ന് ഈ ബിസിനസിൽ സ്ത്രീകൾ വളരെ കുറവായിരുന്നു. സാധാരണക്കാരായ വീട്ടമ്മമാർക്കു ചെറിയ ഒരു വരുമാനം എന്ന നിലയിൽ പരിചയക്കാരായ വീട്ടമ്മമാരെ കൂടുതൽ ഫോക്കസ് ചെയ്തു. നല്ല ക്വാളിറ്റി പ്രോഡക്ട്സ് ആയിരുന്നതുകൊണ്ട് വളരെ വേഗം വിറ്റുപോയി. ഒപ്പം ചേർന്ന ആളുകൾക്കു ചെറിയ വരുമാനം കിട്ടിത്തുടങ്ങിയതോടെ അവരും ബിസിനസിൽ കൂടുതൽ ശ്രദ്ധിച്ചു. അതോടെ സുമിതയുടെ ബിസിനസും വളർന്നു. 

2017ൽ തയ്യൽക്കട വിട്ട് മുഴുവൻ സമയ ബിസിനസിലേക്ക് വന്നു. 2017 അവസാനത്തോടെ സ്വന്തം വരുമാനംകൊണ്ട് വീടു വച്ചു. വാടകവീട്ടിൽ നിന്നുമാറി. 2018 ആയപ്പോഴേക്ക് ലക്ഷ ങ്ങൾ മാസവരുമാനം നേടുന്ന നിലയിലേക്ക് ബിസിനസ് വളർത്തിയെടുത്തു സുമിത. മുൻപ് ഉണ്ടായിരുന്ന പഴയ ടൂവീലര്‍ മാറ്റി എട്ടുമാസം മുൻപ് ഫോക്സ് വാഗൻ കാറും സ്വന്തമാക്കി. കേരളത്തിനകത്തും പുറത്തുമായി 15000 പേരോളം സുമിതയുടെ നെറ്റ് വർക്കിൽ ബിസിനസ് ചെയ്യുന്നു. ആദ്യം മടിച്ചവരും സുമിതയുടെ ജീവിതത്തിൽ ഉണ്ടായ ഉയർച്ച കണ്ടതോടെ ഒപ്പം േചർന്നു. ഇപ്പോൾ കൂടെയുള്ള വീട്ടമ്മമാർക്കെല്ലാം നല്ല വരുമാനം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സുമിത. 

കുട്ടികൾ സ്കൂളിലൊക്കെ പോയതിനുശേഷം സമയം അഡ്ജസ്റ്റ് ചെയ്ത് പാർട് ടൈം ആയി ചെയ്യാം എന്നതാണ് ഡയറക്ട് സെല്ലിങ്ങിന്റെ ഏറ്റവും വലിയ നേട്ടമായി സുമിത കാണുന്നത്. വൻ ഇൻവെസ്റ്റ്മെന്റും ആവശ്യമില്ല. സാധാരണ വീട്ടമ്മമാർക്ക് ഒരു സംരംഭക ആകണമെങ്കിൽ ആവശ്യമായ വൻ മുടക്കുമുതൽ താങ്ങാൻ ആകില്ലെന്നും ഡയറക്ട് സെല്ലിങ് ഇതിനൊരു പരിഹാരമാണെന്നു സുമിത ഓർമിപ്പിക്കുന്നു.

എന്തൊക്കെ ശ്രദ്ധിക്കണം
ഡയറക്ട് സെല്ലിങ്ങിന് ഇറങ്ങും മുൻപു അതേപ്പറ്റി പഠിക്കുക. നല്ല കമ്പനികൾ നോക്കി സിലക്ട് ചെയ്യുക.

∙ആളുകളെ ചേർത്താൽ വരുമാനം എന്നു പറയുന്ന മണിചെയിൻ മാതൃക തട്ടിപ്പുകൾ ശ്രദ്ധിക്കണം.
∙ഉപയോഗിച്ച് നല്ല പ്രോഡക്ട് എന്ന് ഉറപ്പുവരുത്തണം. വലിയ മാജിക്കൽ വാഗ്ദാനം നൽകുന്ന പ്രോഡക്ടിന്റെ പിന്നാലെ പോകരുത്.
∙ഗവൺമെന്റ് സർട്ടിഫിക്കേഷൻ ഉറപ്പാക്കണം.
∙ആട്, മാഞ്ചിയം തട്ടിപ്പു നടക്കുന്ന രാജ്യമായതിനാൽ ശരിയായ സ്ഥാപനമാണെന്നു തിരിച്ചറിഞ്ഞ ശേഷമേ കൂടുതൽ മുതൽ മുടക്കാവൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA