ADVERTISEMENT

‘ഗേറ്റ്’ പരിശീലനത്തിനായി ഗീത് ജോർജ് ഉപേക്ഷിച്ചത് ക്യാംപസ് പ്ലേസ്മെന്റ് വഴി ലഭിച്ച അഞ്ചക്ക ശമ്പളമുള്ള ജോലിയാണ്. തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും നല്ല സ്ഥാപനത്തിൽ എൻജിനീയറിങ് ഉപരിപഠനമെന്ന ലക്ഷ്യത്തിൽ ഉറച്ചുനിന്നു. നാലു മാസത്തെ പരിശ്രമത്തിനൊടുവിൽ ഫലം വന്നപ്പോൾ ഗേറ്റ് ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ രാജ്യത്തെ പത്താം റാങ്ക്. കോഴിക്കോട് എൻഐടിയിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരിയുടെ ലക്ഷ്യം ഐഐടി മദ്രാസിൽ പവർ ഇലക്ട്രോണിക്സ് എംടെക്. 

എങ്ങനെയായിരുന്നു പരിശീലനം ?

നാലുമാസത്തോളം വീട്ടിലിരുന്നു തന്നെയുള്ള പഠനം. ഏതൊക്കെ വിഷയങ്ങൾക്കാണു പ്രാധാന്യം കൊടുക്കേണ്ടതെന്നു മുൻവർഷ ചോദ്യക്കടലാസുകൾ നോക്കി മനസ്സിലാക്കി. എൻജിനീയറിങ് രണ്ടാം വർഷം മുതൽ പഠിക്കുന്ന കോർ സബ്ജക്ടുകൾക്കാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്.

റാങ്കിനുള്ള ടിപ്സ്  ?

പ്രധാന ഘടകം മോക് ടെസ്റ്റുകൾ. സമയം ശരിയായി വിനിയോഗിക്കാൻ പഠിച്ചു. ആദ്യ ഒരു മണിക്കൂറിൽ എത്ര ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം, ഓരോ ചോദ്യത്തിനും എത്ര സമയം ചെലവഴിക്കണം തുടങ്ങിയവ മനസ്സിലാക്കി. 

ഓൺലൈൻ പരീക്ഷ ?

ഓൺലൈൻ പരീക്ഷ നല്ലതാണെന്നാണ് എന്റെ അനുഭവം. ഒരു തവണ ഉത്തരം മാർക്ക് ചെയ്താലും തിരികെ വന്നു തിരുത്താം. പക്ഷേ, പരീക്ഷാ സമയത്തു ഉപയോഗിക്കാനുള്ള വെർച്വൽ കാൽക്കുലേറ്റർ നേരത്തേ തന്നെ ഉപയോഗിച്ചു പരിശീലിക്കണം. മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താണു ഞാൻ വെർച്വൽ കാൽക്കുലേറ്റർ ഉപയോഗിക്കാൻ പഠിച്ചത്. അതുകൊണ്ടുതന്നെ പരീക്ഷാ സമയത്തു വേഗം കൂടി. കോട്ടയം അമലഗിരി സ്വദേശികളായ ജോർജ്കുട്ടി ആന്റണിയുടെയും ലിസമ്മ ജി. തോമസിന്റെയും മകളാണ് ഗീത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com