ADVERTISEMENT

എൻജിനീയറിങ് പഠനത്തിനിടെ ഇന്റേൺഷിപ്പിനായി ഇന്റർനെറ്റിൽ കമ്പനികൾ തിരഞ്ഞ തിരുവനന്തപുരം സ്വദേശി അരുന്ധതി കുറുപ്പ് എത്തിച്ചേർന്നതു സിംഗപ്പൂരിൽ. നന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിൽ (എൻടിയു) ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഇന്റേൺഷിപ്. അതും ഒരു രൂപ പോലും ചെലവില്ലാതെ. തിരുവനന്തരപുരം ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിങ് കോളജിൽ അവസാനവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് അരുന്ധതി. 

മൂന്നാം വർഷം പഠനത്തിനു ശേഷം 2018ലെ അവധിക്കാലത്തായിരുന്നു കേരള സാങ്കേതിക സർവകലാശാലയുടെ സിലബസ് അനുസരിച്ചുള്ള 2 മാസത്തെ ഇന്റേൺഷിപ്.

ഇന്ത്യൻ സ്റ്റുഡന്റ്സ് ഒൺലി
വിദേശത്തെ ഇന്റേൺഷിപ്പുകളെക്കുറിച്ച് ഇന്റർനെറ്റിൽ തിരയുന്നതിനിടെയാണ് എൻടിയുവിന്റെ വെബ്സൈറ്റിലെത്തുന്നത്. ഇന്ത്യൻ വിദ്യാർഥികൾക്കായി മാത്രമുള്ള ഇന്റേൺഷിപ് പ്രോഗ്രാം കണ്ടെത്തി. ‘എൻടിയു ഇന്ത്യ കണക്ട്’ എന്ന പ്രോഗ്രാമിനു ഓൺലൈനിൽ അപേക്ഷിച്ചു. റെസ്യുമെ, അതുവരെ ലഭിച്ച മാർക്ക്, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അപ്‌ലോഡ് ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ 3 കോഴ്സുകൾ തിരഞ്ഞെടുത്തു. 

കുറച്ചു ദിവസങ്ങൾക്കു ശേഷം സർവകലാശാലയിൽ നിന്ന് ഓൺലൈൻ അഭിമുഖത്തിനു ക്ഷണിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഇന്റേൺഷിപ്പിനുള്ള ക്ഷണക്കത്തും സിംഗപ്പൂരിലേക്കു പറക്കാനുള്ള ഫ്ലൈറ്റ് ടിക്കറ്റും റെഡി. ഇന്ത്യയിൽ നിന്ന് അപേക്ഷിച്ച രണ്ടായിരത്തോളം വിദ്യാർഥികളിൽ നിന്നു 35 പേരെ മാത്രമാണു തിരഞ്ഞെടുത്തത്. എൻജിനീയറിങ്ങിലെ ഒട്ടുമിക്ക ശാഖകളിലെയും വി‌ദ്യാർഥികൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. 

വിദ്യാർഥിയല്ല, ഗവേഷകസഹായി
നാട്ടിലെ രീതിയിലല്ല, വിദേശ സർവകലാശാലയിലെ ഇന്റേൺഷിപ്. റിസർച് അസിസ്റ്റന്റ് എന്ന പേരിൽ അവിടെ പോസ്റ്റ് ചെയ്യും. വിവിധ വിഷയങ്ങളിലെ ഗവേഷകരോടൊപ്പം ലോകോത്തര ലാബ് സൗകര്യങ്ങൾ ഉപയോഗിച്ചു ജോലി ചെയ്യാം. കേരളത്തിലെ വിദ്യാർഥികൾ പഠിക്കുന്ന സിലബസിനേക്കാൾ വളരെ മുന്നിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എൻടിയുവിലെ വിദ്യാർഥികൾ. 5 ലക്ഷത്തോളം രൂപയാണ് ഇന്റേൺഷിപ്പിനായി തിരഞ്ഞെടുത്ത ഓരോ വിദ്യാർഥിക്കും വേണ്ടി സർവകലാശാല ചെലവാക്കിയത്. പഠനത്തിനു ശേഷം യുഎസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ തന്നെ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി ചെയ്യാനാണ് അരുന്ധതിക്കു താൽപര്യം.

ഗ്ലോബലാകൂ, ഫ്രണ്ട്സ്
പഠനകാലയളവിലെ ഇന്റേൺഷിപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടാനും ബന്ധങ്ങൾ സ്ഥാപിക്കാനും സാധിക്കും. നല്ല സ്ഥാപനങ്ങളിലെ ഇന്റേൺഷിപ്പ് റെസ്യൂമെയുടെ മൂല്യം വർധിപ്പിക്കും. വിദേശ സർവകലാശാലകളിലും സ്ഥാപനങ്ങളിലും ഇന്ത്യൻ വിദ്യാർഥികൾക്ക് ഒട്ടേറെ അവസരങ്ങളുണ്ട്. നല്ല അക്കാദമിക് പ്രകടനം, വിഷയങ്ങളിലെ അറിവ്, ഇംഗ്ലിഷ് പരിജ്ഞാനം എന്നിവയുണ്ടെങ്കിൽ ധൈര്യമായി അപേക്ഷിക്കാം. 

വിവിധ രാജ്യങ്ങളിൽ സാങ്കേതിക വിഷയങ്ങളിൽ ഇന്ത്യൻ വിദ്യാർഥികൾക്കു അപേക്ഷിക്കാവുന്ന ചില ഇന്റേൺഷിപ്പുകൾ ചുവടെ. അപേക്ഷിക്കാനുള്ള സമയം, യോഗ്യത, മറ്റു നിബന്ധനകൾ തുടങ്ങിയവ അതതു വെബ്സൈറ്റുകളിൽ വിശദമായി നൽകിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com