ADVERTISEMENT

അമ്മ ബാങ്കിങ് സർവീസിൽ നിന്ന് ഇറങ്ങിയതിന്റെ അഞ്ചാം നാൾ മകൾ സിവിൽ സർവീസിന്റെ പടികൾ കയറുന്നു. അതും കേരളത്തിൽ ഒന്നാമതായി. സിവിൽ സർവീസ് പരീക്ഷയിൽ 29–ാം റാങ്ക് നേടിയ കിഴക്കേ കടുങ്ങല്ലൂ‍ർ സഹജഗ്രാമം പ്രസന്ന വീട്ടിൽ ആർ. ശ്രീലക്ഷ്മിയുടെ മാതാപിതാക്കൾ എസ്ബിഐ റിട്ട. ഉദ്യോഗസ്ഥരായ വി.എ. രാമചന്ദ്രനും ബി. കലാദേവിയുമാണ്. ഇക്കഴിഞ്ഞ 31നാണു കലാദേവി സർവീസിൽ നിന്നു വിരമിച്ചത്. 

സിവിൽ സർവീസ് പരിശീലന ക്ലാസുകൾക്കൊന്നും ശ്രീലക്ഷ്മി പോയിട്ടില്ല. ല‌ക്ഷ്യം ഐഎഎസ് ആയതിനാൽ ഇടയ്ക്കു മറ്റു ജോലികളും സ്വീകരിച്ചില്ല. ആലുവ നിർമല ഹയർ സെക്കൻഡറി സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്.

 കളമശേരി രാജഗിരി സ്കൂളിൽ നിന്നു പ്ലസ്ടുവും ചെന്നൈ സ്റ്റെല്ലാ മേരീസ് കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദവും നേടി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദം. പിന്നീടു തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ (സിഡിഎസ്) പ്രൊജക്ട് ഫെലോ. ഇതിനൊപ്പം സിവിൽ സർവീസിനായുള്ള ഒരുക്കവും. സഹോദരി ഡോ. ആർ. വിദ്യ തിരൂർ മലയാളം സർവകലാശാലയിൽ അസി. പ്രഫസറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com