ADVERTISEMENT

രഞ്ജിന മേരി വർഗീസ് (റാങ്ക് 49) കാസർകോട് ബദിയടുക്ക സ്വദേശി. സിവിൽ സർവീസ് പരീക്ഷയിലെ മൂന്നാം ശ്രമം. നിലവിൽ ഇന്ത്യൻ ഓർഡനൻസ് ഫാക്ടറി സർവീസിൽ ജോലി ചെയ്യുന്നു. കെമിക്കൽ എൻജിനീയറിങ് ബിരുദധാരി

വിജയരഹസ്യം?
∙ഘട്ടംഘട്ടമായാണ് ഞാൻ സിവിൽ സർവീസ് കടമ്പ കടന്നത്. ആദ്യ അവസരത്തിൽ പ്രിലിമിനറി പരീക്ഷ പാസായി. പക്ഷേ 18 മാർക്കിനു മെയിൻ പരീക്ഷയിൽ പരാജയപ്പെട്ടു. ആ സമയത്ത് ഞാൻ ഒരു ഓയിൽ കമ്പനിയിൽ ജോലി ചെയ്തിരുന്നു. മെയിൻ പരീക്ഷയിൽ പൊട്ടിയതോടെ ജോലി രാജിവച്ചു.വീണ്ടും പഠിച്ചു. രണ്ടാമത്തെ അവസരത്തിലാണ് ഓർഡനൻസ് ഫാക്ടറി സർവീസിൽ ജോലി കിട്ടിയത്. ഇപ്പോൾ പ്രൊബേഷനിലാണ് ഉള്ളത്. മൂന്നാമത്തെ അവസരത്തിൽ നല്ല റാങ്ക് കിട്ടിയതിൽ വളരെ സന്തോഷം.

 ഇന്ത്യൻ ഫോറിൻ സർവീസാണ് തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നത്.

ഭയങ്കര ബുദ്ധിമതിയാണോ?
∙മൂന്നാമത്തെ അവസരത്തിലാണ് എനിക്കു മികച്ച റാങ്ക് കിട്ടുന്നത് എന്ന് ഓർക്കണം.  സിവിൽ സർവീസ് കിട്ടാൻ ആവറേജ് പിള്ളേർ, കോളജിലെ ഒന്നാം റാങ്കുകാരൻ എന്ന വ്യത്യാസമൊന്നുമില്ല.

നമ്മുടെ ഒരു സാമാന്യ ശേഷിയാണ് യുപിഎസ്‍സി അളക്കുന്നത്. നമ്മുടെ ലോജിക്കൽ, അനലിറ്റിക്കൽ ശേഷികൾക്കു പ്രാധാന്യമുണ്ട്. പിന്നെ ചിട്ടയായ പഠനവും കഠിനാധ്വാനവും ഉപയോഗിച്ച് ആർക്കും വിജയിക്കാവുന്ന പരീക്ഷയാണ് സിവിൽ സർവീസ്. 

ടെൻഷൻ ഒഴിവാക്കാനുള്ള സൂത്രം?
∙സിവിൽ സർവീസ്  പരീക്ഷയുടെ മൂന്ന് പ്രധാന ഘട്ടങ്ങളാണ് പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ. ഈ മൂന്ന് ഘട്ടത്തിലും വലിയ ടെൻഷനുണ്ടായിരുന്നു. പ്രത്യേകിച്ചു പരീക്ഷയുടെയും റിസൽറ്റ് വരുന്നതിന്റെയും രണ്ടു ദിവസം മുൻപ് മുടിഞ്ഞ ടെൻഷനായിരിക്കും. എന്റെ പഠന ഗ്രൂപ്പിൽപ്പെട്ടവർ, കുടുംബം, സുഹൃത്തുക്കൾ, അനിയനും അനിയത്തിയും ഇവരോടൊക്കെ സംസാരിച്ചാണു പ്രധാനമായും ടെൻഷൻ ഒഴിവാക്കിയത്. ഇടയ്ക്ക് മെഡിറ്റേഷനും ചെയ്യും. ഡൽഹിയിൽ ഉണ്ടാവുമ്പോൾ കൂട്ടുകാരെ കൂട്ടി പുറത്തു പോകും. ഭയങ്കര ടെൻഷൻ കൂടിയാൽ ചിലപ്പോൾ നമ്മുടെ പരീക്ഷ വരെ കുളമാകാൻ സാധ്യതയുണ്ട്. 

സ്വാധീനിച്ചവർ, കുടുംബം
∙മുൻ വിദേശകാര്യ സെക്രട്ടറിയായിരുന്ന നിരുപമ റാവുവാണ് കൂടുതൽ സ്വാധീനിച്ചത്. മാതാപിതാക്കളായ വി.എ.വർഗീസും. ടി.ജെ.തെരേസയും സ്വകാര്യ സ്കൂൾ അധ്യാപകരാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com