ADVERTISEMENT

ചെറുപുഴ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി കണ്ണൂർ ഗവ.എൻജിനീയറിങ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ മെക്കാനിക്കൽ എൻജിനീയറിങ് പാസായി.

വിജയരഹസ്യം?
∙ഹാർഡ് വർക്ക്, സ്മാർട് വർക്ക്, ഡെഡിക്കേഷൻ ഇതു മൂന്നുമാണ് എന്റെ വിജയത്തിന്റെ അടിസ്ഥാന രഹസ്യം. ഇതെന്റെ രണ്ടാമത്തെ അവസരമാണ്. ആദ്യ അവസരത്തിൽ പ്രിലിമിനറി പരീക്ഷ പോലും കടന്നു കൂടാൻ കഴിഞ്ഞിരുന്നില്ല. ഐഎഎസ് തന്നെയാണ് പ്രധാന ചോയ്സ്. 

ഭയങ്കര ബുദ്ധിമാനാണോ?
∙ സിവിൽ സർവീസ് പരീക്ഷ പാസാകാൻ ഭയങ്കര ബുദ്ധി വേണമെന്നൊന്നുമില്ല. ഏറ്റവും മികച്ച ഇൻസ്റ്റിറ്റ്യൂട്ടായ ഐഐടിയിൽ നിന്നു റാങ്ക് ജേതാക്കളായവരും സാധാരണ എൻജിനീയറിങ് കോളജിൽ നിന്നു സപ്ലി എഴുതി പാസായവരും ഇക്കൂട്ടത്തിലുണ്ടെന്നാണു തോന്നിയിട്ടുള്ളത്. അടിസ്ഥാനപരമായി നമുക്ക് ഈ മേഖലയിൽ അഭിരുചിയുണ്ടോ എന്നാണു പരിശോധിക്കുന്നത്. പക്ഷേ കഠിനാധ്വാനം നടത്തിയാലേ വിജയിക്കാൻ കഴിയൂ. സമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ് ആഗ്രഹം. 

കേരളത്തിൽ സ്വാധീനിച്ച ഐഎഎസ് ഓഫിസർ?
∙ഏതെങ്കിലും ഒരാൾ മുഴുവനായി സ്വാധീനിച്ചെന്നു പറയാനാകില്ല. തൃശൂർ കലക്ടർ ടി.വി.അനുപമ, തിരുവനന്തപുരം കലക്ടർ ഡോ.വാസുകി ഇവരെയൊക്കെ ഇഷ്ടമാണ്. കാസർകോട് ജോലി ചെയ്യണമെന്നു വലിയ ആഗ്രഹമുണ്ട്. അതിനു കാരണം വികസനത്തിന്റെ സാധ്യതകളൊന്നും ഉപയോഗിക്കപ്പെടാതെ കിടക്കുന്ന പ്രദേശമാണു കാസർകോട്. അതു തന്നെയാണ് അവിടത്തെ സാധ്യത. 

ടെൻഷൻ ഒഴിവാക്കാനുള്ള സൂത്രം?
∙സിവിൽ സർവീസ് പരീക്ഷയിലെ വിജയം ഒരുതരത്തിൽ നമ്മുടെ ഭാഗ്യം കൂടിയാണ്. അതുകൊണ്ട് സ്വാഭാവികമായും ടെൻഷനുണ്ടാകും. സിനിമ കണ്ടാണ് ടെൻഷനിൽ നിന്നു രക്ഷപ്പെടുന്നത്.  കച്ചവട സിനിമ, റിയലിസ്റ്റിക് സിനിമ എന്ന വേർതിരിവൊന്നുമില്ല. ആറാം തമ്പുരാനും കുമ്പളങ്ങി നൈറ്റ്‍സും ഒരുപോലെ ഇഷ്ടപ്പെടുന്ന ആളാണ്. മലയാള സിനിമയാണ് കൂടുതലും കാണുന്നതെങ്കിലും ബോളിവുഡ് താരം  ആമിർഖാനെ വലിയ ഇഷ്ടമാണ്. 

തിരഞ്ഞെടുപ്പല്ലേ, എന്താണു നിലപാട്?
∙തീർച്ചയായും വോട്ട് ചെയ്യും. കുറച്ചു പഠിച്ചു കഴിഞ്ഞാൽ പിന്നെ തിരഞ്ഞെടുപ്പ് പ്രക്രിയയോടൊക്കെ നിസ്സഹകരണം പുലർത്തുന്ന നിലപാട് ശരിയല്ല. കാസർകോട് മണ്ഡലത്തിലാണു വോട്ട്. കാസർകോടിന്റെ വികസനത്തിനു മുന്നിട്ടിറങ്ങുന്ന സ്ഥാനാർഥിക്കാണ് എന്റെ വോട്ട്. 

കുടുംബം
∙പയ്യന്നൂർ കോ–ഓപ്പറേറ്റീവ് സ്റ്റോർ റിട്ട. ജീവക്കാർ കോട്ടേനനൻ വീട്ടിൽ മോഹനന്റെയും ചെറുപുഴ ജെഎംയുപി സ്കൂൾ അധ്യാപിക പി.രാജിയുടെയും മകനാണ്. സഹോദരൻ ജിതിൻ മോഹൻ(എൻജിനീയർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com