സിവിൽ സർവീസ് വിജയത്തിലേക്ക് വഴിതുറന്ന് ഒന്നാം റാങ്കുകാരൻ

kanishk-t
കനിഷക് കതാരിയ
SHARE

സിവിൽ സർവീസ് തയാറെടുപ്പിന് ഈ വർഷത്തെ ഒന്നാം റാങ്കുകാരൻ തന്നെ സഹായിച്ചാലോ ? ഇതാ, അതിനുള്ള വഴി... 

സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്കിലേക്കു നടന്നു കയറിയ വേറിട്ട വഴികളിലൂടെ കനിഷക് കതാരിയ വീണ്ടും നടക്കുകയാണ്. ഇത്തവണ ഒറ്റയ്ക്കല്ല, ആർക്കും ഒപ്പം കൂടാം ! 

താനുപയോഗിച്ച നോട്ടുകൾ, പഠനസാമഗ്രികൾ, അനുഭവങ്ങൾ തുടങ്ങിയവയുടെ അക്ഷയഖനിയാണു സമൂഹമാധ്യമമായ ‘ടെലഗ്രാമി’ലൂടെ എല്ലാവർക്കായും പങ്കുവച്ചു തുടങ്ങുന്നത്. റാങ്ക് വാർത്തയറിഞ്ഞതു മുതൽ ഉപദേശം തേടി ആയിരക്കണക്കിനു വിദ്യാർഥികൾ പിന്നാലെ. 

എല്ലാവരോടും നേരിട്ടു പ്രതികരിക്കുക പ്രായോഗികമല്ലാത്തതിനാലാണ് പുതിയ ടെലഗ്രാം ചാനൽ ആരംഭിച്ചതെന്ന് കനിഷക് 'മനോരമ'യോടു പറഞ്ഞു. 

സിവിൽ സർവീസ് പരീക്ഷാ തയാറെടുപ്പിന് ഉപകാരപ്രദമായ ടെലഗ്രാം ചാനലുകൾ ഏറെയുണ്ടെന്ന് കേരളത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയവരും പറയുന്നു.

കനിഷകിൽനിന്ന് കേൾക്കാം

ഫലം വന്ന് രണ്ടു ദിവസത്തിനകമാണു കനിഷക് ടെലഗ്രാം ചാനൽ ആരംഭിച്ചത്. എല്ലാ ദിവസവും കനിഷകിന്റെ ഒരു അപ്ഡേറ്റ് എങ്കിലും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കും. കനിഷക് ഉപയോഗിച്ച പഴയ ചോദ്യക്കടലാസുകള്‍, സോൾവ് ചെയ്ത പേപ്പറുകൾ, ക്ലാസ് നോട്സ്, സെൽഫ് സ്റ്റഡി നോട്സ്, വിഡിയോ ക്ലാസുകൾ, ഉപയോഗിച്ച പുസ്തകങ്ങളുടെ പട്ടിക എന്നിവയെല്ലാമുണ്ട്.

എങ്ങനെ?

 • ടെലഗ്രാം മെസേജിങ് ആപ് പ്ലേസ്റ്റോർ/ആപ് സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് റജിസ്റ്റർ ചെയ്യുക 
 •  മുകളിലുള്ള സെർച്ച് ബട്ടണിൽ  'Kanishak: Strategy and Notes for UPSC ' അല്ലെങ്കിൽ @Kanishak2018NotesAndStrategy എന്നു സെർച്ച് ചെയ്യുമ്പോൾ ഒരു ടെലഗ്രാം ചാനൽ തുറന്നുവരും. ഇതിൽ 'Join' കൊടുത്താൽ സംഗതി റെഡി. 
 • മുകളിലേക്ക് സ്ക്രോൾ ചെയ്താൽ ആദ്യ ദിവസം മുതലുള്ള അപ്ഡേറ്റുകളും ലഭിക്കും. 

കനിഷകിന്റെ സ്ട്രാറ്റജികൾ 

 • പ്രിലിംസ് പരീക്ഷയ്ക്കു സമാനമായ ഡമ്മി ഒഎംആർ ഷീറ്റിൽ ചോദ്യപ്പേപ്പറുകൾ സോൾവ് ചെയ്ത് സ്വയം മാർക്കിട്ടു നോക്കണം. ചോദ്യങ്ങളെ മൂന്നു രീതിയിൽ സമീപിക്കണം.  പൂർണ ആത്മവിശ്വാസം തോന്നുന്ന ചോദ്യങ്ങൾ, ഓപ്ഷനുകളിൽ രണ്ടെണ്ണത്തിൽ ഏതെന്നു സംശയമുള്ളവ, ഒരു പിടിയുമില്ലാത്തവ എന്നിങ്ങനെ തരംതിരിക്കാം. ഇവ മൂന്നിനും ലഭിക്കുന്ന ശരിയുത്തരങ്ങളുടെയും തെറ്റുത്തരങ്ങളുടെയും കണക്ക് വെവ്വേറെയെടുക്കുക. ഒരു പിടിയുമില്ലാത്തവയിൽ കറക്കിക്കുത്തുമ്പോൾ 25 ശതമാനമെങ്കിലും ശരിയായില്ലെങ്കിൽ നെഗറ്റീവ് മാർക്കാകും കൂടുതൽ. അതുകൊണ്ട് അധികം ഭാഗ്യപരീക്ഷണം വേണ്ട. കൂടുതൽ ചോദ്യങ്ങൾ അറ്റൻഡ് ചെയ്യുന്നതിനേക്കാൾ ഉത്തരം നൽകുന്നവയുടെ കൃത്യത ഉറപ്പാക്കുകയാണു പ്രധാനം.
 • ആദ്യ ടെസ്റ്റുകളിൽ 50 ചോദ്യങ്ങളേ ശരിയായി അറ്റൻഡ് ചെയ്യാൻ കഴിയുന്നുള്ളൂവെങ്കിലും വിഷമിക്കേണ്ട. ഒന്നരം മാസം കൊണ്ട് ശരിയാക്കാം. നന്നായി അറിയാവുന്ന വിഷയങ്ങളിൽ പ്രകടനം മെച്ചപ്പെടുത്തുക; കാര്യമായി പിടിയില്ലാത്ത വിഷയങ്ങളിൽ തെറ്റ് പരമാവധി കുറയ്ക്കുക.
 • ടെസ്റ്റ് സീരിസ് പരിശീലിക്കുമ്പോൾ എളുപ്പമുള്ള ഒരെണ്ണവും പ്രയാസവുമുള്ള ഒരെണ്ണവും ഒരുമിച്ചു ഉപയോഗിക്കുക. ബാലൻസ്ഡ് ആകാനാണിത്. കനിഷക് ഉപയോഗിച്ചത് InsightsonIndia, ForumIAS, IASBaba എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ. Gradeup എന്ന മൊബൈൽ ആപ്പും സഹായകമായി. ഇവയെല്ലാം സൗജന്യമാണ്.
 • പ്രിലിംസ് പരീക്ഷയിൽ നിങ്ങൾ ആരോടും മത്സരിക്കുന്നില്ല. കട്ട് ഓഫ് മാർക്ക് കടന്നുകിട്ടുകയാണു പ്രധാനം. അതുകൊണ്ടു ചോദ്യങ്ങളും മറ്റു സാമഗ്രികളും സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക.
 • സുഹൃത്തുക്കളുമായി ചേർന്ന് വാട്സാപ് ഗ്രൂപ്പുണ്ടാക്കി ചോദ്യങ്ങൾ പരസ്പരം ചോദിച്ച് ക്വിസ് നടത്തുക. യാത്ര ചെയ്യുമ്പോൾ പോലും ഇത്തരത്തിൽ പഠനം തുടരാം.
 • ഒരിക്കൽ പോലും കേട്ടുപരിചയമില്ലാത്ത വിഷയത്തെപ്പറ്റിയുള്ള ചോദ്യങ്ങൾ കണ്ടപാടേ ഉപേക്ഷിക്കരുത്. സ്മാർട്ടായി ചിന്തിച്ച് ചോയ്സിൽ ചിലതൊക്കെ ഊഹിച്ച് ഒഴിവാക്കിയാൽ ഉത്തരം കണ്ടെത്താം.
 • ഭൂമിശാസ്ത്രപരമായ ചോദ്യങ്ങൾക്ക് മാപ്പുകൾ സ്വയം വരച്ച് അടയാളപ്പെടുത്തുന്നതു നല്ലത്. ഉദാഹരണം: ദേശീയ ഉദ്യാനങ്ങൾ, വിവിധ പ്രദേശങ്ങളിലെ മണ്ണിന്റെ പ്രത്യേകത, നദികൾ, വന്യജീവി സങ്കേതങ്ങൾ. കനിഷക് സ്വന്തമായി മാപ് ബുക് സൂക്ഷിച്ചിരുന്നു.

കനിഷകിന്റെ ക്ലാസ് നോട്ടുക

 • കനിഷകിന്റെ ക്ലാസ് നോട്ടുകൾ, പഴയ ചോദ്യക്കടലാസുകളുടെ ശേഖരം, സെൽഫ് സ്റ്റഡി നോട്ടുകൾ എന്നിവ ദിവസവും അപ്‌ലോഡ് ചെയ്യുന്ന ഡ്രോപ്ബോക്സ് ഫോൾഡർ ലിങ്ക്– bit.ly/kanishak
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA