ADVERTISEMENT

പ്രതീക്ഷിച്ച ഗ്രേഡ് കിട്ടാത്തതിലോ ഉപരി പഠനത്തിന് അർഹത നേടാതെ പോയതിലോ വിഷമിക്കുന്ന കുട്ടികൾ ഒന്നു ശ്രദ്ധിക്കുക...പരിശ്രമത്തിലൂടെ ഉന്നത വിജയങ്ങൾ നേടിയെടുത്ത 2 പേർ അവരുടെ അനുഭവങ്ങൾ പറയുന്നു....

ചെറിയ തുടക്കം, വലിയ നേട്ടം
‘എല്ലാവർക്കും അറിയുന്ന കാര്യമാണ്...എനിക്ക് എസ് എസ് എൽസിക്കു വലിയ മാർക്കൊന്നും ഇല്ലായിരുന്നു’. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു തുടങ്ങുന്നതു ചെറിയ തുടക്കത്തിൽ നിന്നു വലിയ നേട്ടങ്ങളിലേക്ക് എത്തിയ കാര്യ മാണ്. പക്ഷേ അവിടെ തളർന്നു വീഴാതെ നമ്മുടെ ലക്ഷ്യ മെന്താണെന്ന് തിരിച്ചറിഞ്ഞ് അതിനായി കഠിനാധ്വാനം ചെയ്യണം. 

‘സ്കൂളിൽ പഠിക്കുമ്പോൾ ഒരു വേദിയിലും കയറാതിരുന്നയാ ളാണു ഞാൻ. എന്നാൽ സർവകലാശാല തലത്തിൽ മികച്ച പ്രസംഗകനായി സമ്മാനങ്ങൾ നേടി. ദേശീയ തലത്തിൽ മികച്ച ഡിബേറ്റർക്കുള്ള പുരസ്കാരം സ്വന്തമാക്കി.

ആദ്യം തീരുമാനമെടുക്കുക. പിന്നീട് അതു നേടാനായി പരി ശ്രമിക്കുക. അപ്പോൾ അതിനു സഹായകരമായി വായനയും എഴുത്തും എല്ലാം കൂടെയെത്തും. 

സ്വന്തമായി ചിന്തിക്കാൻ തുടങ്ങുക. സാധ്യതകളുടെ വലിയ ആകാശമാണ് മുന്നിൽ– കുറുക്കു വഴികളെ കുറിച്ചല്ല മികച്ച വിജയത്തിലേക്കുള്ള നേർവഴികളാണ് അൽഫോൻസ് കണ്ണ ന്താനം പങ്കുവയ്ക്കുന്നത്. 

ചിന്തയ്ക്കുണ്ടാകട്ടെ യുവത്വം
ചിന്തകൾ 21–ാം നൂറ്റാണ്ടിലേക്കു കടക്കണമെന്നു പറയുന്നതു കേരള പൊലീസ് ഐജി പി.വി. വിജയനാണ്. ‘പരീക്ഷയുടെ മാർക്കാണ് എല്ലാം നിശ്ചയിക്കുകയെന്നത് 20–ാം നൂറ്റാണ്ടിന്റെ ചിന്തയാണ്. ഇപ്പോഴത്തെ കുട്ടികളെല്ലാം 21–ാം നൂറ്റാണ്ടിലുള്ളവരാണ്. പരീക്ഷയിൽ ജയിക്കുന്നതു നല്ല കാര്യമാണ്. 

എന്നാൽ അതു മാത്രം പോരാ. അതിനാൽത്തന്നെ ഗ്രേഡ് കുറഞ്ഞവരും പ്രതീക്ഷിച്ച ഗ്രേഡ് കിട്ടാത്തവരും പരിഭവിക്കണ്ട. പുതിയ അറിവുകൾ നേടാനും സ്വതന്ത്രമായി ചിന്തിക്കാ നുമുള്ള കഴിവാണു പുതിയ കാലത്തു വേണ്ടത്. ഗ്രേഡിലെ ഏറ്റക്കുറച്ചിലുകൾ അവിടെ നിൽക്കട്ടെ... വലിയ ലക്ഷ്യങ്ങളി ലേക്കു പറക്കട്ടെ’– പി. വിജയൻ പറയുന്നതു മുന്നോട്ടുള്ള സാധ്യതകളെക്കുറിച്ചാണ്. തികച്ചും സാധാരണമായ ചുറ്റു പാടിൽ നിന്നു സ്വന്തം പ്രയത്നത്താൽ പഠിച്ച് മുന്നേറിയയാളാണു പി. വിജയൻ. ഉപജീവനത്തിനായി ഹൈസ്കൂൾ പഠന കാലത്തു കൂലിപ്പണിക്കിറങ്ങിയ വിജയൻ സാമ്പത്തിക ശാസ്ത്രത്തിൽ എംഎയും എംഫില്ലും നേടിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com