ADVERTISEMENT

ഐടി പരിശീലകയായ അമ്മ ബിടെക് വിദ്യാർഥികളെ പഠിപ്പിക്കുന്നതു കണ്ടാണ് സുനൈര ഖാൻ എന്ന പെൺകുട്ടി വളർന്നത്. ഈ ക്ലാസുകളിൽ കമ്പം കയറിയ സുനൈര ഏഴാം വയസ്സിൽ അമ്മയുടെ കീഴിൽ ഐടി പരിശീലനം ആരംഭിച്ചു. എട്ടാം വയസ്സിൽ സ്വന്തമായി സോഫ്റ്റ്‌വെയർ നിർമാണം തുടങ്ങി.  സമപ്രായക്കാരൊക്കെ കംപ്യൂട്ടർ ഗെയിമുകൾ കളിച്ച് സമയം കളയുമ്പോൾ, തന്റെ പന്ത്രണ്ടാം വയസ്സിൽ സോഫ്റ്റ്‌വെയർ ഡവലപ്പർ, ഐടി സംരംഭക എന്നീ നിലകളിൽ പ്രശസ്തിയിലേക്കുയരുകയാണ് ഈ ഹൈദരാബാദ് സ്വദേശി.

വിവിധ സംഘടനകൾക്കായി ഇതിനകം നിരവധി ബിസിനസ്സ് ആപ്ലിക്കേഷനുകൾ വികസിപ്പിച്ച സുനൈര സ്വന്തമായി ഒരു സ്ഥാപനവും നടത്തുന്നു. ZM Infocom എന്ന പേരിൽ സ്വന്തം വെബ്സൈറ്റ് ഉണ്ടാക്കിയ ഈ മിടുക്കി അമ്മയുടെ പാത പിന്തുടർന്ന് ബിടെക് വിദ്യാർഥികൾക്ക് പരിശീലനവും നൽകുന്നുണ്ട്. ടീം മാനേജ്മെന്റിനു വേണ്ടി ആപ്ലിക്കേഷൻ നിർമ്മിച്ച സുനൈര അടുത്തു തന്നെ അതു പുറത്തിറക്കാനുള്ള തിരക്കിലാണ്.

വെബ്, മൊബൈൽ ആപ്ലിക്കേഷനുകൾക്ക് വേണ്ടി ഈ ഏഴാം ക്ലാസുകാരി സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നു. എച്ച്ടിഎംഎൽ, സിഎസ്എസ്, പിഎച്ച്പി, ജാവാ സ്ക്രിപ്റ്റ് തുടങ്ങിയവയെല്ലാം സുനൈരയ്ക്ക് വഴങ്ങും. എൻജിഒകൾക്ക് വേണ്ടിയും വെബ്സൈറ്റുകൾ നിർമിച്ചിട്ടുണ്ട്.

ഡിജിറ്റൽ വിജ്ഞാനം കൊണ്ട് ഏവരെയും അതിശയിപ്പിക്കുന്ന സുനൈര, താൻ പഠിക്കുന്ന ഡൽഹി പബ്ലിക് സ്കൂളിന്റെ ഡിജിറ്റൽ അംബാസഡർ കൂടിയാണ്. കുട്ടികൾക്കു താൽപര്യമുള്ള മേഖലകളിൽ പ്രോത്സാഹനം നൽകണമെന്ന് ഐടി കരിയറിലെ മകളുടെ വളർച്ചയിൽ അഭിമാനം കൊള്ളുന്ന നിഷത് ഖാൻ പറയുന്നു. 

പന്ത്രണ്ടുകാരി സുനൈര എന്ന പരിശീലകയെക്കുറിച്ച് ബി ടെക് വിദ്യാർഥികൾക്കും പറയാൻ നല്ല കാര്യങ്ങൾ മാത്രം. അഞ്ചു ബാച്ച് ബിടെക് വിദ്യാർഥികളെ സുനൈര പരിശീലിപ്പിച്ചു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com