sections
MORE

പഠിക്കാൻ പ്രായമില്ല! 61ാം വയസ്സിൽ നീറ്റ് വിജയിച്ചു, ഇനി മുരളീധരൻ മെഡിക്കൽ വിദ്യാർഥി!

wayanad-muralidharan
SHARE

മെഡിക്കൽ എൻട്രൻസ് എഴുതാൻ പോയ മുരളീധരനെ പ്രായപരിധി കഴിഞ്ഞെന്നു പറഞ്ഞു കോടതി തടഞ്ഞു. അനുകൂല വിധി വന്നതിനെത്തുടർന്ന്  വീണ്ടും എത്തിയപ്പോൾ രക്ഷിതാക്കൾക്കു ഹാളിലേക്കു പ്രവേശനമില്ല എന്നായി സെക്യൂരിറ്റി ജീവനക്കാരൻ. ആരുടെ മുന്നിലും തോറ്റുകൊടുക്കാൻ തയാറാകാതിരുന്ന ഈ അറുപത്തിയൊന്നുകാരൻ ഒടുവിൽ നീറ്റ് വിജയം നേടുക തന്നെ ചെയ്തു. ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ച ശേഷം മെഡിസിൻ പഠനത്തിന് ഒരുങ്ങുകയാണ് കൽപറ്റ എമിലി സ്വദേശിയായ സ്വാമി സദനത്തിൽ കെ. മുരളീധരൻ.

മൂന്നര പതിറ്റാണ്ടിലേറെ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മുരളീധരൻ വിരമിച്ച ശേഷമാണു നാഷനൽ എലിജിബിലിറ്റി ആൻ‍ഡ് എൻട്രൻസ് ടെസ്റ്റിൽ(നീറ്റ്) ഒരുകൈ നോക്കിയത്. വീട്ടിലിരുന്ന് ഇന്റർനെറ്റിന്റെ സഹായത്തോടെയായിരുന്നു തയാറെടുപ്പ്. 61ാം വയസ്സിൽ മുരളീധരൻ നീറ്റ് പരീക്ഷയെഴുതി. പൊതുവിഭാഗത്തിൽ 46.626 പെർസന്റൈൽ സ്കോർ ആണ് ലഭിച്ചത്. 25 വയസ്സിനു മുകളിലുള്ളവർക്കും നീറ്റ് പരീക്ഷ എഴുതാമെന്ന് 2018ൽ സുപ്രീംകോടതി വിധിയുണ്ടായിരുന്നു.

അതനുസരിച്ച് മുരളീധരനും പരീക്ഷയെഴുതിയെങ്കിലും ഡൽഹി ഹൈക്കോടതി ഇടപെട്ട് ഫലം തടഞ്ഞു. 2019ൽ സുപ്രീം കോടതിയുടെ താൽക്കാലിക വിധിയെത്തുടർന്നാണ് വീണ്ടും പരീക്ഷയെഴുതുകയും യോഗ്യത നേടുകയും ചെയ്തത്. ഇത്തവണ കട്ടോഫ് മാർക്ക് കുറച്ചതിനാൽ ബിഡിഎസിന് അപേക്ഷിക്കാനും യോഗ്യത നേടിയിട്ടുണ്ട്. വെറ്ററിനറി സയൻസിന് പൂക്കോട്, മണ്ണുത്തി കോളജുകളിൽ  അപേക്ഷ നൽകിയിട്ടുണ്ട്. നീറ്റ് ഫലം വന്നപ്പോൾ എംബിബിഎസ് പ്രവേശനത്തിനു യോഗ്യത നേടാനായില്ലെങ്കിലും പിന്നീട് കട്ടോഫ് മാർക്ക് കുറച്ചപ്പോൾ ബിഡിഎസ്, ബിഎച്ച്എംസ് തുടങ്ങിയ കോഴ്സുകളിൽ പ്രവേശനം തേടാനുള്ള അർഹത ലഭിച്ചു.

ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എഐഎംഎസ്) എൻട്രൻസ് എഴുതാൻ മൈസൂരുവിൽ എത്തിയപ്പോഴാണു സെക്യൂരിറ്റി ജീവനക്കാരൻ രക്ഷിതാക്കൾക്ക് പ്രവേശനമില്ലെന്ന് പറഞ്ഞ് തടഞ്ഞതെന്നു മുരളീധരൻ പറയുന്നു. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ ശ്രീലതയും മധ്യപ്രദേശിലെ ചൈംസ് ഏവിയേഷനിൽ നിന്ന് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയി ലൈസൻസിന് കാത്തിരിക്കുന്ന ഏക മകൻ അവിനാഷ് മുരളിയും പൂർണ പിന്തുണയാണ് നൽകുന്നത്. രാജ്യത്തെയോ വിദേശത്തെയോ ഏതെങ്കിൽ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കി ആ അറിവ് പൊതുജന നന്മയ്ക്കോ ഗവേഷണത്തിനോ ഉപയോഗിക്കണമെന്നാണ് മുരളീധരന്റെ ആഗ്രഹം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA