sections
MORE

ഏത് ജോലി വേണമെന്ന് കൺഫ്യൂഷൻ; അജയകുമാർ ഇടം പിടിച്ചത് 15ലധികം റാങ്ക് ലിസ്റ്റുകളിൽ!

Ajayan
SHARE

ഒന്നിനു പിറകെ ഒന്നായി 15ൽ അധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ വെന്നിക്കൊടി പാറിച്ചയാളാണ് പി. വി അജയകുമാർ. ഒന്നു മുതൽ 25–ാം റാങ്ക് വരെ നേടിയ ഭൂരിഭാഗം ലിസ്റ്റിൽ നിന്നും നിയമനശുപാർശയും ലഭിച്ചു. ഭൂതത്താൻകെട്ട് തുണ്ടത്തിൽ റേഞ്ചിനു കീഴിലുള്ള കരിമ്പാനി സ്റ്റേഷനിൽ സെക്ഷൻ ഫോറസ്റ്റ് ഒാഫിസറായി ജോലി ചെയ്യുകയാണ് ഇപ്പോൾ. 

സർക്കാർ ജോലി നേടുക എന്നത് അജയകുമാറിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. സ്കൂൾ പഠനകാലത്തേ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങി. കുസാറ്റിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങിൽ ബിടെക് ബിരുദം നേടിയ ശേഷമാണ് സർക്കാർ ജോലിക്കായുള്ള തീവ്രപരിശീലനത്തിലേക്ക് കടക്കുന്നത്. കോച്ചിങ് സ്ഥാപനങ്ങളിലൊന്നും പോകാതെസ്വന്തമായ പഠനമായിരുന്നു. 

കെഎസ്ആർടിസി റിസർവ് കണ്ടക്ടർ റാങ്ക് ലിസ്റ്റിലാണ് അജയൻ ആദ്യമായി ഉൾപ്പെട്ടത്. പിന്നീട് എറണാകുളം ജില്ലയിലെ  ബീറ്റ് ഫോറസ്റ്റ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്നു നിയമനശുപാർശ ലഭിച്ചതിനെ തുടർന്ന് കണ്ടക്ടർ ജോലി ഉപേക്ഷിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ഇന്റലിജൻസ് ഒാഫിസർ, ബെവ്കോ അസിസ്റ്റന്റ്, എൽഡിസി തുടങ്ങി പത്തോളം തസ്തികയിൽ ജോലി ചെയ്തു. എറണാകുളം ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് (മാർക്കടിസ്ഥാനത്തിൽ), റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ ഒന്നാം റാങ്ക്, തുറമുഖ വകുപ്പിൽ ലൈറ്റ് കീപ്പർ ആൻഡ് സിഗ്‌നലർ രണ്ടാം റാങ്ക് എന്നിവയാണ് മികച്ച നേട്ടങ്ങൾ. ഇതോടൊപ്പം സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ, നീതിന്യായ വകുപ്പിൽ പ്രോസസ് സെർവർ, കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ്, തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക്, ഹയർസെക്കൻഡറി ലാബ് അസിസ്റ്റന്റ്,റബർ ബോർഡിൽ ജൂനിയർ അസിസ്റ്റന്റ്, സെൻട്രൽ ഹോമിയോപ്പതി ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ അസിസ്റ്റന്റ് തുടങ്ങി 15ൽ അധികം റാങ്ക് ലിസ്റ്റുകളിൽ മികച്ച സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് അജയകുമാർ. 

എറണാകുളം ചെറായി പീടിയേക്കൽ വീട്ടിൽ പി.ആർ.വേണുഗോപാലിന്റെയും പ്രേമയുടെയും മകനാണ്. ഭാര്യ ജയലക്ഷ്മി എറണാകുളത്ത് അഭിഭാഷകയാണ്.

‘‘പൊതുവിജ്ഞാനം എവിടെ നിന്ന് ലഭിച്ചാലും ഉപയോഗിക്കും. ചെറുപ്പം മുതലേ മലയാള മനോരമ പ്രസിദ്ധീകരണങ്ങളുടെ വായനാക്കാരനാണ്. മനോരമ പത്രത്തിനൊപ്പം തൊഴിൽവീഥി, ഇയർബുക്ക്, ആഴ്ചപ്പതിപ്പിൽ വരുന്ന ക്വിസ് എന്നിവ സ്ഥിരമായി ശ്രദ്ധിക്കും. തൊഴിൽവീഥിയോടൊപ്പമുള്ള കോംപറ്റീഷൻ വിന്നർ ബൈൻഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോഴും സംശയങ്ങൾ തീർക്കാൻ ഇതുപയോഗിക്കാറുണ്ട്. പ്രധാന പിഎസ്‌സി പരീക്ഷകൾ നടക്കുന്ന സമയത്ത് അതിലേക്കുള്ള  പരിശീലനം മാത്രം ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന കോംപറ്റീഷൻ വിന്നർ കൂടുതൽ പ്രയോജനപ്രദമാണ്.’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA