ADVERTISEMENT

മകൾക്കു പിന്നാലെ അമ്മയ്ക്കും പിഎച്ച്ഡി. നടി സുജ കാർത്തികയും അമ്മ ചന്ദ്രിക സുന്ദരേശനുമാണ് ഈ നേട്ടത്തിനർഹരായത്. ഇരുവരും നൃത്തത്തെ ഉപാസിക്കുന്നവരാണെങ്കിലും അമ്മയ്ക്കും മകൾക്കും സാമൂഹിക ശാസ്ത്ര വിഷയങ്ങളിലാണു പിഎച്ച്ഡി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്നു സുജയാണ് ആദ്യം പിഎച്ച്ഡി നേടിയത്. തൊട്ടുപിന്നാലെ കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിൽനിന്നു ചന്ദ്രിക പിഎച്ച്ഡി നേടി.

സുജ കൊമേഴ്സിലും അമ്മ ചന്ദ്രിക മാനേജ്മെന്റിലുമാണു പിഎച്ച്ഡി നേടിയത്. സുജ ഉപരിപഠത്തിനു പോസ്റ്റ് ഡോക്ടറൽ റിസർച്ചിനു തയാറെടുക്കുമ്പോൾ അമ്മ എംഎ ഭരതനാട്യത്തിനു പഠിക്കുന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ നൃത്താസ്വാദക സദസ്സിന്റെ സെക്രട്ടറിയാണു ചന്ദ്രിക. എക്സെല്ലർ എന്ന ട്രെയിനിങ് സ്ഥാപനത്തന്റെ സ്ഥാപകയും മേധാവിയുമായ സുജ നൃത്താധ്യാപികയും നർത്തകിയുമാണ്. ചന്ദ്രിക വീട്ടമ്മ. പാലച്ചുവട് പടിഞ്ഞാറെമഠം സുജശ്രീയിൽ റിട്ട. പ്രഫസർ ഡോ. പി.കെ. സുന്ദരേശനാണു ചന്ദ്രികയുടെ ഭർത്താവ്. മർച്ചന്റ് നേവിയിൽ ചീഫ് എൻജിനീയർ രാകേഷ് കൃഷ്ണനാണു സുജയുടെ ഭർത്താവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com