ADVERTISEMENT

ആകാശത്തെ കീഴടക്കാനുള്ള തന്ത്രങ്ങളാണ് ഹരിപ്രസാദ് ശീലിച്ചിട്ടുള്ളത്. ലക്ഷ്യങ്ങൾ ആകാശത്തോളം ഉയർന്നതായാൽ പോലും എത്തിപ്പിടിക്കാനുള്ള  സൈനികന്റെ വാശിയും സൈന്യത്തിൽ നിന്നു ലഭിച്ച ചിട്ടയായ പരിശീലന ശീലവും കൂടിച്ചേർന്നപ്പോൾ ഒന്നാം റാങ്കിന്റെ തിളക്കത്തോടെ ലക്ഷ്യം കീഴടക്കി മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ കൂടിയായ ആർ. ഹരിപ്രസാദ്.  

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽഡി ക്ലാർക്ക്/ സബ് ഗ്രൂപ്പ് ഒാഫിസർ ഗ്രേഡ്–2 റാങ്ക് പട്ടികയിലെ  ഒന്നാം  സ്ഥാനം ഹരിപ്രസാദ് നേടിയെടുത്തത് രണ്ടു വർഷത്തെ ചിട്ടയായ പരിശ്രമം കൊണ്ടാണ്. 

കെമിസ്ട്രിയിൽ ബിരുദധാരിയായ ഹരിപ്രസാദ് 1998 ലാണ് എയർമാനായി വ്യോമസേനയിൽ ചേരുന്നത്.   20 വർഷത്തെ സേവനത്തിനു ശേഷം  2018 സെപ്റ്റംബറിൽ  വിരമിച്ചു.  ശേഷം  പരീക്ഷാ പരിശീലന രംഗത്തേക്കിറങ്ങി‍. പിഎസ്‌സി ലക്ഷ്യം വച്ചായിരുന്നു പഠനം എങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽഡി ക്ലാർക്ക്/ സബ്ഗ്രൂപ്പ് ഒാഫിസർ തസ്തികയിലും അപേക്ഷിച്ചു.  അത് ഒന്നാം റാങ്ക് എന്ന സ്വപ്ന നേട്ടവുമായി.   

തിരുവനന്തപുരത്തെ നെടുമങ്ങാട് ഫ്രണ്ട്സ് സ്റ്റഡി  സെന്ററിലായിരുന്നു പരീക്ഷാ പരിശീലനം.  ഇതോടൊപ്പം സുഹൃത്തുക്കളായ 7 പേർ ചേർന്നു കംബൈൻഡ് സ്റ്റഡിയും ആരംഭിച്ചു.    ഇക്കൂട്ടത്തിൽ ആദ്യം ജോലി നേടിയതു ഹരിപ്രസാദാണ്.  മറ്റുള്ളവർ വിവിധ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. 

ചെറുപ്പം മുതൽ മലയാള മനോരമ ദിനപത്രം വായിക്കുന്ന ഹരിപ്രസാദ്  പരീക്ഷാ പരിശീലനം ആരംഭിച്ചപ്പോൾ തിരഞ്ഞെടുത്തതും മനോരമ തൊഴിൽവീഥി തന്നെ.  സെക്രട്ടേറിയറ്റ്/ പിഎസ്‌സി തുടങ്ങിയവയിൽ സെക്യൂരിറ്റി ഗാർഡ് റാങ്ക് ലിസ്റ്റിൽ നിന്നു നിയമന ശുപാർശ ലഭിച്ചെങ്കിലും ജോലിയിൽ പ്രവേശിച്ചില്ല. എൽഡി ക്ലാർക്ക്/ സബ് ഗ്രൂപ്പ് ഒാഫിസർ ജോലിയിൽ പ്രവേശിക്കാനാണു തീരുമാനം. ബിരുദ നിലവാരത്തിലുള്ള ഏതെങ്കിലും തസ്തികയിൽ ജോലി നേടുക എന്ന ലക്ഷ്യത്തിനായുള്ള  പരിശ്രമം തുടരും. 

കുണ്ടറ വെള്ളിമൺ ഇടവെട്ടം അംബികാ സദനത്തിൽ രാമപ്രസാദിന്റെയും പത്മിനിഭായിയുടെയും മകനാണ്  ഹരിപ്രസാദ്. ഭാര്യ ഇന്ദു. മകൾ എട്ടാം ക്ലാസിൽ പഠിക്കുന്ന അഞ്ജന.  ഏക സഹോദരി ഹേമ റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയാണ്.  

‘‘വിവിധ  പരീക്ഷാ പരിശീലനത്തോടൊപ്പം ഉദ്യോഗാർഥികളുടെ പിഎസ്‌സി സംബന്ധമായ പ്രശ്നങ്ങളിൽ തൊഴിൽവീഥി നടത്തുന്ന ഇടപെടലുകളും മികച്ചതാണ്. ദേവസ്വം ബോർഡ് എൽഡിസി പരീക്ഷാ സമയത്തു തൊഴിൽവീഥി നൽകിയ പരീക്ഷാ പരിശീലനം പ്രയോജനപ്പെട്ടു. മുൻകാല ചോദ്യങ്ങളുൾപ്പെടെ ഒട്ടേറെ ചോദ്യങ്ങളാണ് തൊഴിൽവീഥിയുടെ എൽഡിസി പരീക്ഷാ പരിശീലന ത്തിലൂടെ എല്ലാ ആഴ്ചയും ലഭിക്കുന്നത്.   ഇപ്പോൾ മൻസൂർ അലിയുടെ എൽഡിസി പാഠഭാഗങ്ങൾ മുടങ്ങാതെ വായിക്കുന്നു.  തൊഴിൽവീഥിയിലെ മാതൃകാ ചോദ്യപേപ്പറുകളും ഒന്നിനൊന്നു മികച്ചതാണ്’’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com