23ാം വയസ്സിൽ ആദ്യ ശ്രമത്തിൽ 45ാം റാങ്ക്; അറിയാം ഈ മിടുക്കിയുടെ വിജയ രഹസ്യം

safna
SHARE

23ാം വയസ്സിൽ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് എന്ന സ്വപ്നം സ്വന്തമാക്കിയ മിടുക്കിയാണ് സഫ്ന നസ്റുദ്ദീൻ. എട്ടാം ക്ലാസു മുതൽ കൂടെ കൂട്ടിയ സ്വപ്നമാണ് 45ാം റാങ്കിലൂടെ മുതലേ സഫ്ന സ്വന്തമാക്കിയിരിക്കുന്നത്. സോഷ്യൽ സയൻസ് ആയിരുന്നു സഫ്നയുടെ ഇഷ്ട വിഷയം. ‘‘സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങളൊക്കെ മനസ്സിലാക്കുമ്പോൾ എനിക്കെന്തെങ്കിലും ചെയ്യണം എന്ന് തോന്നി. അപ്പോൾ സിവിൽ സർവീസ് സർവീസ് ആണ് മികച്ച വഴി എന്നു തോന്നി. അങ്ങനെ 10 ാം ക്ലാസ് കഴിഞ്ഞപ്പോൾ ഹ്യൂമാനിറ്റീസ് എടുത്തു’’. പത്തു വരെ തിരുവനന്തപുരം പേരൂർക്കട കേന്ദ്രീയ വിദ്യാലത്തിലും, പ്ലസ് 2 കേന്ദ്രീയ വിദ്യാലയ പാങ്ങോടുമാണ് പഠിച്ചത്. പിന്നീട് 2018 ൽ മാർ ഇവാനിയോസിൽ നിന്ന് ബിഎ ഇക്കണോമിക്സ് എടുത്തു. അതിനുശേഷം ഫോർച്യൂൺ അക്കാദമിയിൽ ചേർന്നു ചെയ്തു. അവിടെയാണ് പ്രിലിംസ്‌, മെയിൻസ്, ഇന്റർവ്യൂ കോച്ചിങ് എല്ലാം ചെയ്തത്. 2019 ൽ ആദ്യ പരീക്ഷയിൽ തന്നെ മിന്നും വിജയം സ്വന്തമാക്കി.

അച്ചടക്കത്തോടെ പരിശീലനം

ഫോർച്യൂണിലെ ക്ലാസുകൾ റെഗുലർ ആയി ഫോളോ ചെയ്തിരുന്നു. അതല്ലാതെ റെഫെറൻസിനായി എല്ലാവരും വായിക്കുന്ന പുസ്തകങ്ങളൊക്കെ പഠിക്കുമായിരുന്നു.  അതൊക്കെ പഠിക്കുമായിരുന്നു. വിട്ടുവീഴ്ച ചെയ്യാതെ അച്ചടക്കത്തോടെ പഠിക്കുകയാണെങ്കിൽ ആർക്കും സിവിൽ സർവീസ് സ്വന്തമാക്കാം എന്നാണ് സഫ്നയുടെ അഭിപ്രായം. രണ്ടു ദിവസം നന്നായി ഹാർഡ് വർക്ക് ചെയ്‌തിട്ട്‌ പിന്നെ ബ്രേക്ക് എടുക്കുക എന്ന രീതി ഗുണം ചെയ്യില്ല. അങ്ങനെയല്ലാതെ തുടർച്ചയായി നന്നായി പഠിക്കുക, അതും സിലബസ് കൃത്യമായി മനസിലാക്കി തന്നെ. 

ഇന്റർവ്യൂ

ജൂലൈ 23ന് ആയിരുന്നു ഇന്റർവ്യൂ. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ഇന്റർവ്യൂ നടന്നത്. നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു ഇന്റർവ്യൂ. പത്താം ക്ലാസിനു ശേഷം എന്തുകൊണ്ടാണ് സോഷ്യൽ സയൻസ് എടുത്തത്, എന്താണ് ഡ്രീം ജോബ്, ഏതൊക്കെ മേഖലകളിൽ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നു തുടങ്ങി നന്നായി പെർഫോം ചെയ്യാൻ പറ്റുന്ന രീതിയിലുള്ള പേഴ്സണൽ ആയിട്ടുള്ള ചോദ്യങ്ങളും ഉത്തരം പറയാൻ പറ്റാത്ത ചോദ്യങ്ങളും ഉണ്ടായിരുന്നു. 

സിവിൽ സർവീസ് എഴുതുന്നവരോട്

ഈ പരീക്ഷ എല്ലാവർക്കും നേടാൻ പറ്റും. വിട്ടുവീഴ്ച ചെയ്യാതെ അച്ചടക്കത്തോടെ നന്നായി ഹാർഡ് വർക്ക് ചെയ്യുന്നവർക്ക് ഈ പരീക്ഷ വിജയിക്കാം.

കുടുംബം

അച്ഛൻ പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്നു ഇപ്പോൾ റിട്ടയർ ചെയ്തു. അമ്മ കാട്ടാക്കട എംപ്ലോയ്മെന്റ് എക്ചേ‍ഞ്ചിലെ ടൈപ്പിസ്റ്റ് ആണ്. രണ്ടു ചേച്ചിമാർ. 

English Summary : Civil Service Success Story of Safna Nazarudeen

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA