ADVERTISEMENT

വലിയ സ്വപ്നങ്ങൾക്കായി കഷ്ടപ്പെടാൻ മടിച്ച് ചെറിയ സ്വപ്നങ്ങൾ കാണുന്നവരാണ് നമ്മളിൽ പലരും. അത്തരക്കാർക്കുള്ള ഏറ്റവും നല്ല പ്രചോദനമാണ് തിരുവനന്തപുരം തിരുമല സ്വദേശിയായ ഗോകുലിന്റെ വിജയം. കാഴ്ച പരിമിതിയുളള ഗോകുൽ പരിശീലനത്തിനു പോകാതെ സ്വന്തം പരിശ്രമത്താലാണ് സിവിൽ സർവീസ് പരീക്ഷയിൽ 820ാം റാങ്ക് സ്വന്തമാക്കിയത്. ഇന്റർവ്യൂ പരിശീലനത്തിന് മാത്രമാണ് ഈ മിടുക്കൻ പരിശീലന സ്ഥാപനത്തെ ആശ്രയിച്ചത്. സിവിൽ സർവീസ് വിജയത്തിലേക്കുള്ള വഴി ഗോകുൽ പങ്കുവെയ്ക്കുന്നു.

സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്ക്
സ്കൂളിൽ പഠിക്കുമ്പോൾ അങ്ങനെ ഒരു സ്വപ്നമോ ലക്ഷ്യമോ ഒന്നുമില്ലായിരുന്നു. പൊതുവെ ഞാൻ എന്റെ ഭാവിയെക്കുറിച്ചു ആഴത്തിൽ ചിന്തിക്കാറില്ലാത്തതു കൊണ്ടായിരിക്കാം. പക്ഷേ  പന്ത്രണ്ടിൽ ൽ പഠിക്കുമ്പോൾ ടീച്ചേർസ് പറയുമായിരുന്നു ഇതൊക്കെ ട്രൈ ചെയ്തു നോക്കണം എന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഞാൻ അപ്പോൾ അത് അത്ര ശ്രദ്ധിച്ചിരുന്നില്ല. അപ്പോൾ എങ്ങനെ എങ്കിലും പ്ലസ്ടു കഴിയണമെന്നായിരുന്നു അപ്പോഴത്തെ ആഗ്രഹം. ചെറുപ്പത്തിലേ മുതൽ പ്രസംഗമത്സരത്തിലും  ഡിബേറ്ററ്റിലും ഒക്കെ പങ്കെടുത്തിരുന്നു. കോളേജിൽ വന്നപ്പോൾ മത്സരം കുറച്ചു കൂടി  ശക്തമായി. ഈ മൽസരങ്ങൾക്കു വേണ്ടിയാണു ഞാൻ സിവിൽ സർവീസ് സിലബസ് ആദ്യമായി വായിക്കാൻ തുടങ്ങിയത്. 

സിവിൽ സർവീസ് എക്‌സാമിനെക്കുറിച്ചു ഞാൻ ചിന്തിച്ചു  തുടങ്ങിയത് 2018 പ്രളയത്തിന്റെ സമയത്താണ്. കേരളത്തിലെ കുറച്ചു സിവിൽ സർവീസ് ഓഫീസർമാരുടെ പ്രത്യേകിച്ചും തിരുവനന്തപുരത്തെ കാര്യം. അവരുടെയൊക്കെ പ്രവർത്തനത്തെക്കുറിച്ചു അറിഞ്ഞപ്പോൾ ഒരു സിവിൽ സർവീസ് ഓഫീസർക്ക് ഇത്രയൊക്കെ ചെയ്യാൻ പറ്റും എന്നു മനസിലാക്കാൻ പറ്റിയത് എനിക്ക് വലിയ ഒരു ഇൻസ്പിറേഷൻ ആയിരുന്നു.

പ്രളയ സമയത്തു വൊളന്റിയർ
ആ സമയത്തു എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നോർത്ത് വിഷമിച്ചിരിക്കുമ്പോൾ എന്റെ ഒരു ഫ്രണ്ട് വിളിച്ചു. അപ്പോൾ എന്റെ വിഷമത്തെക്കുറിച്ചു പറഞ്ഞപ്പോൾ അവർ എന്നെയും അതിൽ ഒരു കോർഡിനേറ്റർ ആക്കി. അവർ എന്റെ നമ്പർ കുറച്ചു പേർക്ക്  കൊടുക്കുകയും സർവീസ് ആവശ്യമുള്ളവരും സർവീസ് ചെയ്യാൻ തയ്യാറായവരും എന്നെ വിളിക്കുകയും സർവീസ്   ആവശ്യമുള്ളവരെയും സർവീസ് ചെയ്യാൻ തയ്യാറായവരെയും തമ്മിൽ ബന്ധിപ്പിക്കാനും  എനിക്ക് പറ്റി.  ഇതെനിക്ക് ഒരു കോൺഫിഡൻസ് ബൂസ്റ്റർ ആയിരുന്നു.

മാതാപിതാക്കളുടെ സപ്പോർട്ട്

മാതാപിതാക്കളുടെ സപ്പോർട്ടിനെക്കുറിച്ചു പറയാതിരിക്കാൻ പറ്റില്ല. അവരില്ലെങ്കിൽ ഞാനില്ല. അവർ എന്നെ ഒരു ബ്ലൈൻഡ് സ്കൂളിൽ ആക്കാതെ ഒരു നോർമൽ സ്കൂളിൽ ആണ് ചേർത്ത് പഠിപ്പിച്ചത്. പത്താം ക്ലാസ് കഴിഞ്ഞ സമയത്തു എല്ലാവരും ഹ്യൂമാനിറ്റീസ് എടുക്കാൻ പറഞ്ഞപ്പോൾ എന്റെ ഇഷ്ടത്തിന് ബയോളജി സയൻസ് എടുത്തു പഠിക്കുന്നതിന് എല്ലാ പിന്തുണയും നൽകി എന്റൊപ്പം നിന്നു. ബയോളജി സയൻസ് പഠിക്കുക എന്നത് വലിയൊരു ചലഞ്ച് ആയിരുന്നു. എന്റെ ബാക് ഗ്രൗണ്ട് സയൻസ് റിസർച്ച് മുഴുവനും ചെയ്തത് അവരാണ്. സിബിഎസ്ഇ പ്ലസ് ടു വിന് ഇന്ത്യയിൽ 300 റാങ്കുകൾക്കുള്ളിൽ വരാൻ പറ്റി.

ഞാൻ മാർ ഇവാനിയോസിൽ ആണ് ഡിഗ്രിയും പിജിയും ചെയ്തത്. മാതാപിതാക്കളുടെസപ്പോർട്ടിനുപുറമെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കളെ കിട്ടിയത് ഒരു ഭാഗ്യമായി കരുതുന്നു.   

വായന
ചെറുപ്പം മുതൽ അമ്മയാണ് എല്ലാം വായിച്ചു തന്നിരുന്നത്. ഏഴാക്ലാസിൽ എത്തിയപ്പോൾ ആയപ്പോൾ സ്ക്രീൻ റീഡർ ടെക്നോളജി ഉപയോഗിക്കാൻ തുടങ്ങി . ഇത് കംപ്യൂട്ടറിലും ഫോണിലും ഉപയോഗിക്കാം. ഈ ടെക്നോളജി ഉപയോഗിച്ച് എന്നെ പോലെ ഒരാൾക്ക് എല്ലാം വായിക്കാൻ പറ്റും. അതിനു ശേഷം എന്റെ വായന ഒന്ന് കൂടി വളർന്നു. ഇത് എന്നെ ഒരുപാടു സഹായിച്ചു.

പ്രിലിമിനറി, മെയിൻ സ്ട്രാറ്റജി

കോച്ചിങ് ഇല്ലാതെയാണ് പ്രിലിമിനറി ഞാൻ അറ്റൻഡ് ചെയ്തത്. എംഎ എക്സാം കഴിഞ്ഞ ഉടനെയായിരുന്നു പ്രിലിമിനറി. ഇതൊരു ട്രയൽ ആയി എഴുതി നോക്കിയതാണ്. ഡിഗ്രി ഫസ്റ്റ് ഇയർ മുതൽ മുടങ്ങാതെ പത്രം വായിക്കുമായിരുന്നു. പിന്നീട് സിലബസ് മുഴുവൻ കവർ ചെയ്തു. അപ്ലൈ ചെയ്തതിനു ശേഷം ഓൺലൈൻ ചോദ്യ പേപ്പർ സോൾവ് ചെയ്തു പഠിച്ചു. കറന്റ് അഫേഴ്സ് എല്ലാം നന്നായി പഠിച്ചു. ട്രയൽ എന്ന രീതിയിൽ എഴുതിയത് കൊണ്ട് എക്സാം പേടി ഇല്ലായിരുന്നു.

ഇന്റർവ്യൂ പ്രിപറേഷൻ
മെയിൻസ് കഴിഞ്ഞു എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ഇന്റർവ്യൂ കോച്ചിങ് ഫോർച്യൂൺ അക്കാദമിയിലാണ് ചെയ്തത് . കൂടുതൽ മോക്ക് ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. നമ്മൾ മെയിൻസിനു പഠിക്കുന്ന കാര്യങ്ങൾ പ്രസന്റബിൾ ആക്കിയാൽ പകുതി കാര്യം കഴിഞ്ഞു. ഇന്റർവ്യൂ വളരെ കൂൾ ആയി പോയാൽ കൂൾ ആയി അറ്റൻഡ് ചെയ്യാം. ആദ്യമേ തന്നെ ബോർഡിന് ഒരു ഇംപ്രഷൻ ഉണ്ടാക്കിയാൽ പിന്നെ നമ്മുടെ കോൺട്രോളിലാകും കാര്യങ്ങൾ. ഞാൻ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആയതു കൊണ്ട് എന്നോട് ആ  മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ ആണ് ചോദിച്ചത് .കേരളത്തിൽ നിന്നായതു കൊണ്ട് ഗവണ്മെന്റിനെക്കുറിച്ചു ചോദിച്ചു. ഇതൊക്കെ എനിക്ക് നന്നായി പെർഫോം ചെയ്യാൻ പറ്റിയെങ്കിലും ഇംഗ്ലീഷ് ലിറ്ററേച്ചർ ആയതു കൊണ്ട് ഒരു ബോർഡ് മെമ്പർ ഒരു നാലു വരി കവിത ചൊല്ലാൻ പറഞ്ഞു. തീരെ പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായതിനാൽ എനിക്ക് അറിയില്ല എന്ന് പറഞ്ഞു.

വിഷൻ
ഇതു വരെ അങ്ങനെ ഒരു വിഷനെപ്പറ്റി ചിന്തിക്കാൻ കഴിഞ്ഞിട്ടില്ല. പ്രിലിം കഴിഞ്ഞു മെയിൻസിനെപ്പറ്റി ചിന്തിച്ചത് അതിനുശേഷം ഇന്റർവ്യൂ നന്നായി ചെയ്യാൻ പറ്റുമോ എന്ന് സംശയം ഉണ്ടായിരുന്നു. സിവിൽ സർവീസ് ക്വാളിഫൈ ആയാൽ ഏതു പോസ്റ്റ് കിട്ടിയാലും പബ്ലിക്കുമായി ഇന്ററാക്ഷൻ നിലനിർത്തിയുള്ളതാവണമെന്നു ആഗ്രഹിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com