മോഡലിങ്ങിൽ മാത്രമല്ല സിവിൽ സർവീസസ് റാങ്കിലും ഐശ്വര്യ താരം തന്നെ

aishwarya-sheoran
SHARE

ഇന്ത്യയിലെ ‘മോഡൽ’ സിവിൽ സർവീസസുകാരി ആരാണെന്നു ചോദിച്ചാൽ ഇനി സംശയിക്കാതെ ഉത്തരം പറയാം – ഐശ്വര്യ ഷിരോൺ.  മോഡലും 2016ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റുമായ ഡൽഹി സ്വദേശിനി ഐശ്വര്യ ഇക്കുറി സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് 93–ാം റാങ്ക്.

ന‌ടി ഐശ്വര്യ റായ് സൗന്ദര്യമത്സര വേദികളിൽ മിന്നിത്തിളങ്ങിയ കാലത്തു പിറന്ന മകൾക്ക് ഐശ്വര്യയെന്നു പേരിട്ടതു അമ്മ സുമൻ ഷിരോൺ. അച്ഛൻ എൻസിസി തെലങ്കാന ബറ്റാലിയനിലെ കമാൻഡിങ് ഓഫിസർ കേണൽ അജയ് കുമാർ.

സിവിൽ സർവീസസ് മോഹം കുട്ടിക്കാലത്തേ കൂട്ടിനുള്ളതിനാൽ പഠനകാര്യങ്ങളിൽ ഐശ്വര്യ ഒട്ടും പിന്നോട്ടുപോയില്ല. ഡൽഹി ശ്രീറാം കോളജ് ഓഫ് കൊമേഴ്സിൽ ഇക്കണോമിക്സ് ഓണേഴ്സ് പഠനം. 

2015ൽ ഡൽഹി ഫ്രഷ്ഫെയ്സ് വിന്നറായി. 2016 ൽ ഡൽഹി ക്യാംപസ് പ്രിൻസസ്. ഒപ്പം പല മാഗസിനുകൾക്കും ഡിസൈനർമാർക്കുമായി മോഡലായി. ഒടുവിൽ 2016ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ ഫൈനലിലെത്തിയ 21 പേരിലൊരാളായി.

സിവിൽ സർവീസസ് മോഹം സാക്ഷാത്കരിക്കാൻ മോഡലിങ്ങിൽനിന്ന് അവധിയെടുത്തു. സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നു പിൻവാങ്ങി. പലപ്പോഴും ഫോൺ സ്വിച്ച് ഓഫ് ചെയ്തു. കോച്ചിങ്ങിനു ചേരാതെ സ്വന്തമായി സമയക്രമം നിശ്ചയിച്ചായിരുന്നു പഠനം.

English Summary : Success Story of Aishwarya Sheoran, Miss India finalist and UPSC Rank 93

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA