ADVERTISEMENT

രണ്ടു വർഷത്തെ തയാറെടുപ്പിനൊടുവിലാണു നേട്ടം. മോക്ക് ടെസ്റ്റുകളാണു വിജയമാർഗം തെളിച്ചത്. പ്രിലിമിനറി കിട്ടിയ ശേഷം മാത്രമാണു മെയിൻ പരീക്ഷയ്ക്കു വേണ്ടി ഒരുങ്ങിയത്. കൃത്യമായ ടൈംടേബിൾ തയാറാക്കി.

എംബിബിഎസ് സ്വർണമെഡലോടെയാണു വിജയിച്ചത്. ഐച്ഛിക വിഷയം അതുതന്നെയാക്കി. പക്ഷേ, മെഡിക്കൽ സയൻസിന് രാജ്യത്തെവിടെയും പരിശീലനമോ പഠിക്കാൻ പ്രത്യേകിച്ചു പുസ്തകങ്ങളോ കിട്ടിയില്ല. എല്ലാം സ്വയം കണ്ടെത്തിയായിരുന്നു പഠനം. മോക്ക് ഇന്റർവ്യൂവിൽ പങ്കെടുത്തു പരിശീലനം നേടിയെങ്കിലും കോവിഡ് കാലത്തു മുടങ്ങി. വീട്ടിൽ ഇരുന്നു വായനയും മറ്റുമായി മുന്നോട്ടുപോയി. മാസ്ക്കും ഫെയ്സ് ഷീൽഡും ധരിച്ചായിരുന്നു ഇന്റർവ്യൂ. നമ്മുടെ ശബ്ദം മാത്രമേ ഇന്റർവ്യൂ ബോർഡിനു ലഭിക്കൂ. മുഖഭാവങ്ങൾ അവർക്കു വ്യക്തമായി കാണാനാകില്ല – ഐഎഎസ് ലക്ഷ്യമിടുന്ന അരുൺ പറ‍ഞ്ഞു.


English Summary : Civil Service Success Story of Arun AS

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com