ഇഷ്ടങ്ങൾ ഉപേക്ഷിക്കാതെ പഠനം; എന്നിട്ടും ഉയർന്ന റാങ്ക് സ്വന്തമാക്കി ദേവി നന്ദന

devi-nandana
SHARE

കോഴിക്കോട് എൻഐടിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി ബെംഗളൂരുവിൽ ജോലി. 2 വർഷത്തിനു ശേഷം അത് ഉപേക്ഷിച്ചാണ് തിരുവനന്തപുരത്തെത്തി സിവിൽ സർവീസസ് പരിശീലനം ആരംഭിച്ചത്. രാവിലെ 7.30 മുതൽ 9 വരെ ജിംനേഷ്യത്തിൽ; അതുകഴിഞ്ഞ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ റീഡിങ് റൂമിൽ 8 മണിക്കൂറോളം പഠനം – ഇതായിരുന്നു രീതി. സിനിമ ഏറെ ഇഷ്ടമുള്ളതിനാൽ ആഴ്ചയിൽ ഒരു പടം കണ്ടിരുന്നു.

പരീക്ഷയ്ക്ക് 3 മാസം മുൻപാണ് ഓപ്ഷനൽ തിരഞ്ഞെടുത്തത് – മലയാളം. ഇന്റർവ്യൂവിൽ പല ചോദ്യങ്ങൾക്കും ഉത്തരം പറയാനായില്ല. എന്നിട്ടും 92ാം റാങ്ക് ലഭിച്ചെങ്കിൽ തന്റെ വ്യക്തിത്വം ഇഷ്ടപ്പെട്ടിരിക്കാമെന്നു ദേവി നന്ദന. ഐഎഎസ്, ഐഎഫ്എസ്, ഐആർഎസ് എന്നിങ്ങനെയാണു ദേവിയുടെ മുൻഗണന.

English Summary : Civil Service Success Story of Devi Nandana

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA