ADVERTISEMENT

2018ൽ ബെംഗളൂരു നാഷനൽ ലോ സ്കൂളിൽ നിയമബിരുദ പഠനകാലത്തുതന്നെ സിവിൽ സർവീസസ് ശ്രമം നടത്തിയെങ്കിലും പ്രിലിമിനറി പാസായില്ല. രണ്ടാംവട്ടത്തെ തയാറെടുപ്പിൽ പഠനം ദിനചര്യയാക്കി; ദിവസം 10 മണിക്കൂർ വരെ. ഐച്ഛിക വിഷയമായെടുത്തത് നിയമം. സിലബസ് കടുകട്ടിയായിരുന്നെങ്കിലും പുറത്തുനിന്നുള്ള ചോദ്യങ്ങളിൽ മികവു പുലർത്താമെന്ന കണക്കുകൂട്ടൽ ശരിയായി.

 

മെയിൻ പരീക്ഷയ്ക്കുള്ള തയാറെടുപ്പിന് ദിവസം 12 മണിക്കൂർ വരെ നീക്കിവച്ചു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കൂടുതലായി വായിച്ചത് അഭിമുഖത്തിൽ ഏറ്റവും സഹായകമായി. ഒട്ടേറെ മോക്ക് ഇന്റർവ്യൂകളിലും പങ്കെടുത്തു. ഐഎഎസ് ലഭിക്കുമെന്നാണു ജയ്ദേവിന്റെ പ്രതീക്ഷ; അതാണ് ആഗ്രഹവും.

English Summary : Success Story of Jaydev CS, Civil Service 5th rank holder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com