ADVERTISEMENT

ബിടെക് പഠനത്തിനു ശേഷമുള്ള 4 വർഷം ചിട്ടയായ തയാറെടുപ്പും പരിശീലനത്തിലൂടെ നിഥിൻ സ്വന്തമാക്കിയത് സിവിൽ സർവീസ് 89 ാം റാങ്ക് . ഓരോ ദിവസവും പഠിക്കേണ്ട ഭാഗം മുൻകൂട്ടി നിശ്ചയിച്ചു. സമയം നോക്കാതെ അന്നന്നു പഠിച്ചുതീർത്തു.

 

പ്രിലിമിനറിക്കായി ഒരു വർഷത്തെ ആനുകാലിക വിഷയങ്ങൾ പഠിച്ചു. മെയിൻ പരീക്ഷയ്ക്കായി ഉത്തരങ്ങൾ എഴുതി പരിശീലിച്ചു. മുഖാമുഖത്തിൽ വിഷയങ്ങളെ വിലയിരുത്താനുള്ള കഴിവു വേണ്ടതിനാൽ അതിനു മുന്നൊരുക്കങ്ങളും നടത്തി. പഠിച്ച വിഷയം ഇലക്ട്രോണിക്സ് ആയതിനാൽ അതു സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉൗന്നൽ കൊടുത്തു.

 

താൽപര്യമുള്ള പബ്ലിക് അഡ്മിനിസ്ട്രേഷൻ ഓപ്ഷനലാക്കി. ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടാൻ സാധ്യതയുള്ള വിഷയമായും ഇതിനെക്കണ്ടു. കേരളത്തിൽ ജോലി ചെയ്യാനാണു നിഥിന്റെ ആഗ്രഹം.

English Summary : Civil Service Success Story of Nidhin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com