പ്രിയേഷിന് ഇനി പിഎച്ച്ഡിയുടെ തെളിച്ചം

c-u-priyesh
SHARE

കാഴ്ചയില്ലായ്മയുടെ പരിമിതികൾ അതിജീവിച്ചു ജീവിതത്തിൽ മുന്നോട്ടു നടക്കുന്ന മഹാരാജാസ് കോളജ് പൊളിറ്റിക്സ് വിഭാഗം അധ്യാപകൻ സി.യു. പ്രിയേഷിന് പിഎച്ച്ഡി ലഭിച്ചു. നോൺ ഗവൺമെന്റൽ ഓർഗനൈസേഷൻസ്, സോഷ്യൽ ജസ്റ്റിസ് ആൻഡ് ഡെസ്റ്റിറ്റ്യൂഡ് ചിൽഡ്രൻ ഇൻ കേരള എന്ന വിഷയത്തിലാണ് എംജി സർവകലാശാല പിഎച്ച്ഡി നൽകിയത്. നാലാം വയസ്സിൽ പനി മൂലം കാഴ്ച നഷ്ടപ്പെട്ട പനമ്പുകാട് സ്വദേശിയായ പ്രിയേഷ് 2003ൽ മഹാരാജാസ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബിഎ പാസായി. കോളജ് യൂണിയൻ ചെയർമാനായി. 2005ൽ രണ്ടാം റാങ്കോടെ എംഎ പാസായി. 2010ൽ തൃശൂർ കേരള വർമ കോളജിൽ അധ്യാപകനായി ചേർന്ന പ്രിയേഷ് 2011ൽ സർക്കാർ സർവീസിൽ പ്രവേശിച്ചു. 

കൊയിലാണ്ടി, ചാലക്കുടി കോളജുകളിൽ സേവനത്തിനു ശേഷം 2013ലാണു മഹാരാജാസ് അധ്യാപകനായി എത്തുന്നത്. 2016 ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ഭിന്നശേഷി ഉദ്യോഗസ്ഥനുള്ള സാമൂഹിക ക്ഷേമ വകുപ്പിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്.

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA