ADVERTISEMENT

കോവിഡ് മഹാമാരിയുടെ അടച്ചിടൽ കാലത്തും ബിരുദമെടുക്കുന്നതിൽ മലയാളി വിദ്യാർഥിനിക്കു ലോക റെക്കോർഡ്. മാറംപള്ളി എംഇഎസ് കോളജ് രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനി ആരതി രഘുനാഥാണ് 350 ഓൺലൈൻ കോഴ്സുകളിലെ സർട്ടിഫിക്കറ്റുകൾ നേടിയെടുത്തത്.

ഓൺലൈൻ പ്ലാറ്റ്ഫോമായ കോഴ്സിറ വഴി 3 മാസത്തിനകമുണ്ടാക്കിയ ഈ നേട്ടം ലോക റെക്കോർഡ് ആണെന്ന സാക്ഷ്യപത്രം യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൽ നിന്നു ലഭിച്ചു. 

വിദ്യാർഥികളുടെ പഠനാവശ്യത്തിന് എംഇഎസ് കോളജ് സൗജന്യമായി ഈ രാജ്യാന്തര വിദ്യാഭ്യാസ പ്ലാറ്റ്ഫോം ഉപയോഗിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നതായി അധികൃതർ പറഞ്ഞു.

ജോൺ ഹോക്കിൻസ് യൂണിവേഴ്സിറ്റി, ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാർക്ക്‌, യൂണിവേഴ്സിറ്റി ഓഫ് വെർജീനിയ, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്‌, യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ, ‌യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗൻ തുടങ്ങിയവയിൽ നിന്നാണ് ആരതിയുടെ ഈ നേട്ടം. 

എളമക്കര മാളിയേക്കൽ മഠത്തിൽ എം.ആർ. രഘുനാഥിന്റെയും കലാദേവിയുടെയും മകളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com