പലരും ലോക്ഡൗൺ എന്നു കേട്ടു പേടിച്ചപ്പോൾ വരുൺ അക്കാലത്തെ ഇഷ്ടപ്പെട്ടു. ഓൺലൈൻ മോക് ടെസ്റ്റുകളിൽ തുടർച്ചയായി പങ്കെടുത്തു. അങ്ങനെ കഴിഞ്ഞ വർഷത്തെ 47–ാം റാങ്ക് ഇക്കുറി ഒന്നാം റാങ്കായി. ഐഐടിയിൽ കംപ്യൂട്ടർ സയൻസ് എന്ന ലക്ഷ്യവുമായി ഒരു വർഷമായുള്ള തയാറെടുപ്പിനിടെ ലഭിച്ച ബോണസാണ് കേരള എൻജിനീയറിങ് എൻട്രൻസിലെ ഒന്നാം റാങ്ക്.
കൊച്ചി ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ മണിമല കടയനിക്കാട് കരുമ്പാനിൽ ഷിബുരാജിന്റെയും എംജി സർവകലാശാല അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ ആർ. ബിന്ദുവിന്റെയും മകനാണ്.
എൻജിനീയറിങ്
∙ രണ്ടാം റാങ്ക്: ടി.കെ. ഗോകുൽ ഗോവിന്ദ്; കണ്ണൂർ മാതമംഗലം കണ്ടോന്താർ ഗോകുലത്തിൽ റെയ്ഡ്കോ കറി പൗഡർ ഫാക്ടറി ഫോർമാൻ ടി.കെ. ഗോവിന്ദന്റെയും സിപിഎൻഎസ്എസ് ജിഎച്ച്എസ്എസ് അധ്യാപിക എ.കെ. സുപ്രിയയുടെയും മകൻ. സ്കോർ: 591.9297
∙ മൂന്നാം റാങ്ക്: പി. നിയാസ് മോൻ; മലപ്പുറം കൊണ്ടോട്ടി മുസല്യാരങ്ങാടി തയ്യിൽ വീട്ടിൽ ഹൈസ്കൂൾ അധ്യാപകൻ ജമാലുദ്ദീന്റെയും ഹഫ്സത്തിന്റെയും മകൻ. സ്കോർ: 585.4389
∙ എസ്സി ഒന്നാം റാങ്ക്: എം.ജെ. ജഗൻ; കൊട്ടാരക്കര നീലേശ്വരം സായി വിഹാറിൽ വാട്ടർ അതോറിറ്റി റിട്ട. സൂപ്രണ്ടിങ് എൻജിനീയർ ബി. മോഹനന്റെയും ജയ സി. തങ്കത്തിന്റെയും മകൻ. സ്കോർ: 542.4073
∙ എസ്ടി ഒന്നാം റാങ്ക്: അശ്വിൻ സാം ജോസഫ്; മേലുകാവുമറ്റം കുന്നുംപുറത്ത് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ സാം കെ. ജോസഫിന്റെയും ആനി എലിസബത്തിന്റെയും മകൻ. സിഎസ്ഐ മുൻ മോഡറേറ്റർ റവ. ഡോ. കെ.ജെ. സാമുവലിന്റെ കൊച്ചുമകനാണ്. സ്കോർ: 490.2615
ഫാർമസി
∙ രണ്ടാം റാങ്ക്: ജോയൽ ജയിംസ്; കാസർകോട് വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് കോളജ് അധ്യാപകൻ പരപ്പ മങ്കോട്ടയിൽ എം.ജെ. ജെയിംസിന്റെയും അന്നമ്മയുടെയും മകൻ. സ്കോർ: 468.8637
∙ മൂന്നാം റാങ്ക്: ആദിത്യ ബൈജു; കൊല്ലം ഡീസന്റ് ജംക്ഷൻ വെട്ടിലത്താഴം മേലേ മഠത്തിൽ കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആർ. ബൈജുവിന്റെയും ഡോ. നിഷ എസ്. പിള്ളയുടെയും മകൻ. സ്കോർ: 465.2273. എൻജിനീയറിങ് എൻട്രൻസ് നാലാം റാങ്കുമുണ്ട്.