ADVERTISEMENT

മികച്ച വിജയം അലൻ ബാബു പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതിനു റാങ്കിന്റെ പകിട്ട് ഉണ്ടാകുമെന്നു പ്രതീക്ഷയേ ഇല്ലായിരുന്നു. ജെഇഇ (അഡ്വാൻസ്ഡ്) പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയ അലന് ആദ്യം അത് അവിശ്വസനീയമായിരുന്നു.

 

കോട്ടയം മാന്നാനം കെഇ സ്കൂളിൽ ഐഎസ്‌സി സിലബസിൽ പഠിച്ച അലനു പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 90% മാർക്ക് ലഭിച്ചിരുന്നു. കരിക്കോട് അമൃത വിദ്യാലയത്തിലായിരുന്നു 10-ാം ക്ലാസ് വരെ പഠനം. പത്താം ക്ലാസിലും മികച്ച വിജയം നേടി. ജെഇഇ പരീക്ഷയ്ക്കുള്ള പരിശീലനം കൂടി ലക്ഷ്യമിട്ടാണു തുടർപഠനം കോട്ടയത്തേക്കു മാറ്റിയത്. 

 

ജെഇഇ പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 237-ാം റാങ്കും ഒബിസി പട്ടികയിൽ 25-ാം റാങ്കും ആണ്. േകരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 270-ാം റാങ്ക് നേടി. ഐഐടി ബോംബെ നടത്തിയ ബാച്ചിലർ ഡിസൈൻ പ്രവേശന പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ നാലാം റാങ്കും സംസ്ഥാന തലത്തിൽ രണ്ടാം റാങ്കും നേടിയിരുന്നു. കേന്ദ്ര സർക്കാരിന്റെ കിശോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെവിപിവൈ) സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട്.

 

നെടുമ്പന പഞ്ചായത്ത് ഓഫിസ് ജീവനക്കാരനായ പേരൂർ സുബിരിയ മൻസിലിൽ ബാബു ഷെറീഫിന്റെയും അഷ്ടമുടി ഹയർ സെക്കൻഡറി സ്കൂളിൽ  അധ്യാപികയായ സജീനയുടെയും മൂത്തമകനാണ് അലൻ. ഐഐടി ബോംബെയിൽ കംപ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്താനാണ് അലന്റെ ആഗ്രഹം. സഹോദരൻ അമൻബാബു പേരൂർ അമൃതവിദ്യാലയത്തിലെ വിദ്യാർഥിയാണ്.

English Summary: Success Story Of Alan babu JEE Advanced Kerala Second Topper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com