ADVERTISEMENT

‘‘പഠനത്തിനായി കാസർകോട് വിട്ടു പുറത്തുപോയപ്പോൾ ഐഐടി മാത്രമായിരുന്നു ലക്ഷ്യം. അതു നേടിയിട്ടേ വിശ്രമമുണ്ടായിരുന്നുള്ളൂ.’’ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ ഇബ്രാഹിം സുഹൈൽ ഹാരിസിന്റെ വാക്കുകൾ. പത്താം ക്ലാസിനു ശേഷം എൻട്രൻസ് പരിശീലനത്തിനായാണ് ഇബ്രാഹിം കാസർകോട് വിട്ടു കോട്ടയം ജില്ലയിലെത്തിയത്. 

 

കഴിഞ്ഞ വർഷം പ്ലസ്ടു പഠനത്തിനു ശേഷം ജെഇഇ അഡ്വാൻസ്ഡിനു യോഗ്യത നേടിയിരുന്നെങ്കിലും ഫലം വന്നപ്പോൾ 6100–ാം റാങ്കാണു ലഭിച്ചത്. ഇഷ്ടവിഷയത്തിൽ പ്രവേശനം ലഭിക്കില്ലെന്നു മനസ്സിലായതോടെ ഒരു വർഷം വീണ്ടും എൻട്രൻസ് പരിശീലനത്തിനായി മാറ്റിവച്ചു. ഇത്തവണ ലക്ഷ്യം നേടുകയും ചെയ്തു. 

 

ലോക്ഡൗൺ തുണച്ചു

കോവിഡും ലോക്ഡൗണും കാരണം പരീക്ഷ നീണ്ടുപോയതു ഗുണമായെന്ന് ഇബ്രാഹിം പറയുന്നു. ലോക്ഡൗണിൽ ഓരോ ദിവസവും 7 മണിക്കൂറിലേറെ പഠിച്ചു. പകുതി സമയം മോക് ടെസ്റ്റിനായി മാറ്റിവച്ചു. ജെഇഇ മെയിൻ പരീക്ഷയിൽ 960 ആയിരുന്നു റാങ്ക്. 

 

കംപ്യൂട്ടർ സയൻസ് തന്നെ

ബോംബെ, മദ്രാസ് ഐഐടികളിലൊന്നിൽ ബി.ടെക് കംപ്യൂട്ടർ സയൻസ് ആണു ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ പോലെയുള്ള പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും മനസ്സിലാക്കിവയ്ക്കുന്നു. കാസർകോട് ചട്ടഞ്ചാൽ ബെണ്ടിച്ചാൽ മൗവ്വൽ കോംപൗണ്ടിൽ എം.എ. ഹാരിസിന്റെയും സമീറയുടെയും മകനാണ് ഇബ്രാഹിം.

English Summary: Success Story Of Ibrahim Suhail JEE Advanced Kerala Topper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com