മൂന്നു ലക്ഷം പേരെ പിന്നിലാക്കി ഒന്നാം റാങ്ക്; അലെയ്ഷിന് ഇരട്ടിമധുരം!

HIGHLIGHTS
  • പൊതുവിജ്ഞാനം, മലയാളം എന്നിവയ്ക്കു കൂടുതൽ ശ്രദ്ധകൊടുത്തിരുന്നു
alaish-p-a
SHARE

പിഎസ്‍സിയുടെ സർവകലാശാല അസിസ്റ്റന്റ് ഒന്നാം റാങ്ക് അലെയ്ഷിന് വിവാഹസമ്മാനം കൂടിയാണ്. ഒരു മാസമേ ആയിട്ടുള്ളൂ അലെയ്ഷിന്റെയും ഷംന ബക്സലിന്റെയും വിവാഹം കഴിഞ്ഞിട്ട്. റാങ്കും ചേരുമ്പോൾ ഇരട്ടിമധുരം! 

മൂന്നു ലക്ഷത്തിലധികം പേരെ പിന്നിലാക്കിയാണ് പി.എ.  അലെയ്ഷ് ഒന്നാമെതെത്തിയത്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ടെക് ബിരുദധാരിയായ അലെയ്ഷ് ഇപ്പോൾ കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റാണ്. 

എസ്എസ്‌സി പരീക്ഷകൾക്കായി നടത്തിയ തയാറെടുപ്പാണ് അലെയ്ഷിനെ പിഎസ്‌സി പരീക്ഷയിലെ ഒന്നാം റാങ്കിലെത്തിച്ചത്. മുൻപ് സൗത്ത് ഇന്ത്യൻ ബാങ്കിലും കാത്തലിക് സിറിയൻ ബാങ്കിലും  ജോലി ചെയ്തിരുന്നു. കാത്തലിക് സിറിയൻ ബാങ്കിൽ ദൂരസ്ഥലത്തേക്കു സ്ഥലംമാറ്റം കിട്ടിയപ്പോൾ ജോലി ഉപേക്ഷിച്ചു. തുടർന്നു പാലക്കാട് ടാലന്റിൽ പരിശീലനം ആരംഭിച്ചു.  

കമ്പനി/കോർപറേഷൻ അസിസ്റ്റന്റ്, സിവിൽ പൊലീസ് ഒാഫിസർ തുടങ്ങിയ ലിസ്റ്റുകളിലും ഉൾപ്പെട്ടിട്ടുള്ള അലെയ്ഷ്, 59–ാം റാങ്കോടെയാണു ഹൈക്കോടതി അസിസ്റ്റന്റ് ജോലിയിൽ പ്രവേശിച്ചത്. 

പാലക്കാട് അഞ്ചുമൂർത്തിമംഗലം പൂത്തിങ്കൾ ഹൗസിൽ അഹമ്മദ് മീരാന്റെയും ൈലലയുടെയും മകനാണ്. ഭാര്യ ഷംന ബിഡിഎസിനു ശേഷം പരിയാരം മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുന്നു.  

തൊഴിൽ വീഥിയിലെ മാതൃകാ പരീക്ഷകൾ സ്ഥിരമായി എഴുതി പരിശീലിക്കുമായിരുന്നു. മൻസൂർ അലി കാപ്പുങ്ങലിന്റെ പരീക്ഷാപരിശീലനം സ്ഥിരമായി പിന്തുടരാറുണ്ട്. ഇതു നന്നായി പ്രയോജനപ്പെട്ടു. കംബൈൻഡ് സ്റ്റഡി ഇല്ലായിരുന്നെങ്കിലും സുഹൃത്തുമായി മത്സര പഠനമുണ്ടായിരുന്നു. ഒരു ദിവസം ഇത്ര മണിക്കൂർ കൃത്യമായി പഠിക്കും എന്നൊന്നുമില്ല. സമയം കിട്ടുമ്പോഴൊക്കെ പഠിക്കുന്നതാണു ശീലം. പൊതുവിജ്ഞാനം, മലയാളം എന്നിവയ്ക്കു കൂടുതൽ ശ്രദ്ധകൊടുത്തിരുന്നു.

English Summary: Success Story Of  Alaish P A: Kerala PSC University Assistant First Rank Holder

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA