ലോക്ഡൗണിൽ ജ്യോതിസ് പഠിച്ചെടുത്തത് 510 കോഴ്‌സുകൾ; സ്വന്തമാക്കിയത് ഏഷ്യൻ റെക്കോർഡും

HIGHLIGHTS
  • കോഴ്സാറ എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് ജ്യോതിസ് ഈ നേട്ടം കയ്യെത്തിപ്പിടിച്ചത്
jyothis-certificate
SHARE

ലോക്ഡൗണിൽ  പുറത്തിറങ്ങാൻ കഴിയാതെ വീടിനുള്ളിൽ തന്നെ ഇരിക്കേണ്ടി വന്നപ്പോൾ ആ സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന ചിന്തയിലായിരുന്നു പലരും. എന്നാൽ  എംകോം വിദ്യാർഥിനിയായ ജ്യോതിസ് ഓൺലൈൻ കോഴ്‌സുകൾ ചെയ്യുന്നതിലാണ് ആനന്ദം കണ്ടെത്തിയത്. കിട്ടുന്ന സമയമത്രയും ഭാവിയിലേക്ക് നേട്ടമുണ്ടാക്കുന്ന കാര്യങ്ങൾക്കായി വിനിയോഗിക്കണം എന്ന ജ്യോതിസിന്റെ ആഗ്രഹം ഒടുവിൽ ചെന്നവസാനിച്ചത് ഏഷ്യൻ റെക്കോർഡ് സ്വന്തമാക്കുന്നിടത്താണ്. 90  ദിവസങ്ങൾക്കൊണ്ട് വിവിധ വിദേശ സർവ്വകലാശാലകളുടെ 510  കോഴ്‌സുകളാണ് ജ്യോതിസ് പൂർത്തിയാക്കിയത്. കോഴ്സാറ എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് ജ്യോതിസ് ഈ നേട്ടം കയ്യെത്തിപ്പിടിച്ചത്.

ലോക പ്രശസ്ത യൂണിവേഴ്സിറ്റികളായ യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡ, യൂണിവേഴ്സിറ്റി ഓഫ് ന്യൂ മെക്സിക്കോ, ജോൺ ഹോക്കിന്‍സ് യൂണിവേഴ്സിറ്റി, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്ക്‌, യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ, യൂണിവേഴ്സിറ്റി ഓഫ് മെൽബൺ, യൂണിവേഴ്സിറ്റി ഓഫ് ടോക്യോ, യൂണിവേഴ്സിറ്റി ഓഫ് ജനീവ, യൂണിവേഴ്സിറ്റി ഓഫ് കോപ്പന്‍ഹാഗൻ, യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ, എമോറി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വെര്‍ജീനിയ, ഡ്യൂക്ക് യൂണിവേഴ്സിറ്റി, യോൺസായി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ, യെല്‍ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് മെഷിഗൺ,  കോഴ്സറ പ്രൊജക്റ്റ്‌ നെറ്റ്‌വര്‍ക്ക് എന്നിവയിൽ നിന്നാണ് ജ്യോതിസ് ഈ നേട്ടം കൈവരിച്ചത്.

jyothis

''തുടക്കത്തിൽ ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന ചിന്തയുണ്ടായിരുന്നു. എന്നാൽ ഞാൻ പഠിക്കുന്ന മാറംപള്ളി എം.ഇ.എസ്. കോളേജിലെ അധ്യാപകർ നൽകിയ പിന്തുണയാണ് മുന്നോട്ട് പോകാൻ കരുത്തായതെ. തുടക്കത്തിൽ ഞാൻ കോവിഡ് പ്രതിരോധത്തോടു അനുബന്ധിച്ചുള്ള ഒരു കോഴ്സാണ് ചെയ്തത്. പിന്നീട് മാനേജ്‌മെന്റ്, ബയോളജി, കമ്പ്യൂട്ടർ സയൻസ്, തുടങ്ങി താല്പര്യമുള്ള നിരവധി വിഷയങ്ങളിൽ കോഴ്‌സുകൾ പൂർത്തിയാക്കി'' ജ്യോതിസ് പറയുന്നു. 

അടച്ചിടൽ കാലത്ത് വിദ്യാർഥികളുടെ പഠനം തുടര്‍ന്ന് പോകുന്നതിനായി കോളേജിന്‍റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ കോഴ്സിറ വിദ്യാർഥികള്‍ക്ക് സൗജന്യമായി ഉപയോഗിക്കുന്നതിനും സര്‍ട്ടിഫിക്കറ്റുകൾ നേടുന്നതിനുമായ സൗകര്യം ഒരുക്കി നല്‍കിയിരുന്നു. വീട്ടിൽ മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉണ്ടായിരുന്നതിനാൽ കോഴ്‌സുകളിൽ ചേരാനും പഠനം പൂർത്തിയാക്കാനും കഴിഞ്ഞു. ചില കോഴ്‌സുകൾ ഒരാഴ്ച മുതൽ നാലു ആഴ്ച വരെ നീണ്ടു നിന്നു.

510 സർട്ടിഫിക്കറ്റുകൾ നേടിയതോടെ, ഈ നേട്ടം  യൂണിവേഴ്സൽ റെക്കോര്‍ഡ്‌ ഫോറം അംഗീകരിച്ച് ഏഷ്യൻ റെക്കോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചക്ക് മുന്‍പായി ഇതേ കോളേജിലെ ആരതി രഘുനാഥിന്‍റെ ലോക റെക്കോര്‍ഡ്‌ നേട്ടത്തിന് പുറകെയാണ് ജ്യോതിസ് ഈ നേട്ടം കരസ്ഥമാക്കിയത്.

English Summary: Success Story Of Jyothis

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA