തനി ഹ്യുമാനിറ്റീസുകാരനായി വന്ന് അവരുടെ കുത്തക അവസാനിപ്പിച്ചു; സ്കോർ 99.91

career-guru-milan-mathew-john
മിലൻ മാത്യു ജോൺ
SHARE

ഇത്തവണത്തെ ‘ക്യാറ്റ്’ ഫലം എത്തിയപ്പോൾ ഏറ്റവും ഉന്നത സ്കോർ നേടിയവരുടെ കൂട്ടത്തിൽ മിലൻ മാത്യു ജോണുമുണ്ട്. സ്കോർ 99.91. ഈ സ്കോറിനു പിന്നെയും മൂല്യമേറുന്നതു മിലന്റെ പഠന മേഖലകൾ അറിയുമ്പോഴാണ്. കേന്ദ്രീയ വിദ്യാലയയിലെ പന്ത്രണ്ടാം ക്ലാസ് പഠനശേഷം ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ബിഎ ഇംഗ്ലിഷ്; തുടർന്ന് മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (ടിസ്സ്) എംഎ മീഡിയ ആൻഡ് കൾചറൽ സ്റ്റഡീസ്. ചുരുക്കത്തിൽ തനി ഹ്യുമാനിറ്റീസുകാരനായി വന്ന് എൻജിനീയറിങ്, കൊമേഴ്‌സ് പശ്ചാത്തലമുള്ളവരുടെ കുത്തകയെന്നു കരുതപ്പെടുന്ന പരീക്ഷയിൽ തിളങ്ങുന്ന നേട്ടം കൊയ്തു. 

കഴിഞ്ഞ മേയ് മുതലായിരുന്നു തയാറെടുപ്പ്. പഠനശേഷം മാധ്യമരംഗത്തു ജോലി ലഭിച്ചിരുന്നതിനാൽ ദിവസവും 1-2 മണിക്കൂറേ പഠനത്തിനു മാറ്റിവച്ചുള്ളൂ; വാരാന്ത്യങ്ങളിൽ 4-5 മണിക്കൂറും. മാത്‌സിന് ഊന്നൽ നൽകി. ഏറെ മോക്‌ ടെസ്റ്റുകൾ ചെയ്തു. മാർക്കറ്റിങ്ങിലാണു മിലനു കൂടുതൽ താൽപര്യം. ആർട്‌സ് വിഷയങ്ങൾ പഠിക്കുന്നവർക്ക് ഈ രംഗത്തു കൂടുതൽ ശോഭിക്കാൻ കഴിയുമെന്നാണു വിശ്വാസം. എൽഐസി റിട്ട. ഡിവിഷനൽ മാനേജരായ കോട്ടയം നാട്ടകം സ്വദേശി ടി.യു.ജോണിന്റെയും ജയ സൂസൻ ജോണിന്റെയും മകനാണു മിലൻ.

ക്യാറ്റിനു ജോലിക്കിടെയുള്ള തയാറെടുപ്പിന്റെ ആവശ്യമേയുള്ളൂ. എൻട്രൻസിനെന്ന പോലെ വർഷം മുഴുവൻ മാറ്റിവയ്ക്കേണ്ടതില്ല – മിലൻ മാത്യു ജോൺ

English Summary : Career Guru - Success story of CAT top scorer Milan Mathew John

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബിരിയാണി കണ്ടാൽ മനസ് ചാഞ്ചാടും! എനിക്ക് അനുഭവമുണ്ട് | Vijay Babu with Chef Saji Alex | Manorama Online

MORE VIDEOS
FROM ONMANORAMA