‘ആയുർവേദവും അലോപ്പതിയും ഈ വീടിന്റെ ഐശ്വര്യം’

sisters-get-admission-to-ayurveda-and-allopathy-studies-the-same-year
എംബിബിഎസ്നും ബിഎംഎം എസിനും പ്രവേശനം ലഭിച്ച സഹോദരിമായ അഭിരാമിയും ആർച്ചയും. ചിത്രം: മനോരമ
SHARE

‘ആയുർവേദവും ആലോപ്പതിയും തമ്മിൽ നല്ല ചേർച്ചയിലാണ്’ ആലപ്പുഴ വ്യാസപുരം കൊച്ചുപുളിമൂട്ടിൽ വീട്ടിൽ!. ഒരുമിച്ച് 2 ലഡു പൊട്ടിയതിന്റെ സന്തോഷത്തിലാണ് വിശ്വനാഥനും അംബികയും, മൂത്തമകൾ അഭിരാമി പി. നാഥിന് എംബിബിഎസിനും ഇളയമകൾ ആർച്ച പി. നാഥിന് ബിഎഎംഎസിനും ഒരേ വർഷംതന്നെ പ്രവേശനം ലഭിച്ചു.

അഭിരാമിക്ക് കഴിഞ്ഞവർഷം വെറ്ററിനറി കോഴ്സിനു പ്രവേശനം ലഭിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അഡ്മിഷൻ പൂർത്തിയായിയിരുന്നില്ല. അടുത്ത ശ്രമത്തിൽ ഏറെ ആഗ്രഹിച്ചിരുന്ന എംബിബിഎസ് കോഴ്സിനുതന്നെ പ്രവേശനം ലഭിച്ചു. ആദ്യ അവസരത്തിൽ കിട്ടിയ ബിഎഎംഎസ് സീറ്റിൽ ആർച്ച ഹാപ്പിയാണ്. കൊല്ലം അസീസിയ മെഡിക്കൽ കോളജിലാണ് അഭിരാമിക്ക് പ്രവേശനം ലഭിച്ചത്, ആർച്ചയ്ക്ക് കണ്ണൂർ എംവിആർ ആയുർവേദ മെഡിക്കൽ കോളജിലും.

ഫെബ്രുവരി ആദ്യം ഒന്നാംവർഷ ക്ലാസുകൾ തുടങ്ങുമെന്നാണ് ഇരുവർക്കും ലഭിച്ച അറിയിപ്പ്, അതിനുമുൻപ് 7 ദിവസം ക്വാറന്റീനിൽ കഴിയണം. വീട്ടിൽ നിന്നുമാറി ആദ്യം ആര് ഹോസ്റ്റലിലേക്കു പോകേണ്ടിവരുമെന്ന ആശങ്ക മാത്രമാണുള്ളത്. ഡോ. അഭിരാമി, ഡോ.ആർച്ച എന്നിങ്ങനെ 2 ബോർഡുകൾ ചില വർഷങ്ങൾക്കപ്പുറം നാട്ടിൽത്തന്നെ കാണാമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

English Summary : Sisters get admission to Ayurveda and Allopathy Studies the same year

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA