ADVERTISEMENT

റാങ്കുകളുടെ കൂട്ടുകാരിയാണു ശാരിക. കേരള സർവകലാശാലയുടെ 2012 ലെ ബിഎ സൈക്കോളജി, 2014 ലെ എംഎ സൈക്കോളജി പരീക്ഷകളിലെ ഒന്നാം റാങ്ക് ജേതാവായ ഈ മിടുക്കി പിഎസ്‌സിയുടെ ഐസിഡിഎസ് സൂപ്പർവൈസർ പരീക്ഷയിലും റാങ്ക് നേട്ടം ആവർത്തിച്ചു. 77.67 മാർക്കോടെയാണു ശാരിക റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയത്. ഇപ്പോൾ കേരള സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്ന ശാരിക, സർവകലാശാല അസിസ്റ്റന്റ്, വനിതാ എസ്ഐ തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലും മികച്ച വിജയം നേടിയിട്ടുണ്ട്. എങ്കിലും പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ജോലിയോടാണു ശാരികയ്ക്കു പ്രിയം. 

 

പിജിയ്ക്കു ശേഷം നെറ്റ്, ജെആർഎഫ് കൂടി നേടി സിവിൽ സർവീസ് കോച്ചിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച സമയത്താണ് പിഎസ്‌സി പരീക്ഷകൾ എഴുതിത്തുടങ്ങിയത്. സയന്റിഫിക് അസിസ്റ്റന്റ് പോളിഗ്രാഫ്, അസിസ്റ്റന്റ് പ്രഫസർ ഇൻ സൈക്കോളജി പരീക്ഷകളും എഴുതി. സയന്റിഫിക് അസിസ്റ്റന്റിന്റെ ഷോർട് ലിസ്റ്റിലുണ്ട്. മികച്ച റാങ്ക്  പ്രതീക്ഷയുമുണ്ട്. പിഎസ്‌സി പരീക്ഷയ്ക്കായി കോച്ചിങ് സ്ഥാപനത്തിലൊന്നും ശാരിക പോയിരുന്നില്ല. തൊഴിൽ വീഥിയായിരുന്നു കൂട്ട്.  

 

കൊട്ടാരക്കര എഴുകോൺ ഇടയ്ക്കിടം നാരായണവിലാസം പുത്തൻ വീട്ടിൽ റിട്ട. ബ്ലോക്ക് പ്രോഗ്രാം ഒാഫിസർ ആർ.മുരളീധരൻ പിള്ളയുടെയും റിട്ട. ഹെഡ്മിസ്ട്രസ് അജിതാകുമാരിയുടെയും മകളാണ്. ഭർത്താവ് ജി.ആദർശ് ആയൂർ റോഡുവിള കേരള ഗ്രാമീൺ ബാങ്ക് മാനേജറാണ്. 

മകൾ: രണ്ടു വയസ്സുകാരി തൂലിക. 

 

‘‘തൊഴിൽ വീഥിയിലെ പരീക്ഷാപരിശീലനങ്ങൾ ഒന്നിനൊന്നു മികച്ചതാണ്. പ്രത്യേക കോച്ചിങ് ഒന്നുമില്ലാത്തതിനാൽ പഠനത്തിനായി തൊഴിൽ വീഥിയാണു പ്രധാനമായും ആശ്രയിക്കുന്നത്. ഐസിഡിഎസ് സൂപ്പർവൈസർ തസ്തികയി ലേക്കുള്ള തൊഴിൽവീഥിയിലെ പരിശീലനം ഏറെ പ്രയോജനപ്പെട്ടു. ഈ തസ്തികയുടെ ലിസ്റ്റ് പ്രസിദ്ധീകരണം വൈകുന്നതുമായി ബന്ധപ്പെട്ട വാർത്ത നൽകി തൊഴിൽ വീഥി ഉദ്യോഗാർഥികൾക്കൊപ്പം നിന്നതും പറയാതിരിക്കാൻ കഴിയില്ല’’.

എ.ശാരിക 

 

English Summary: Kerala PSC Success Story Of Sarika, ICDS Supervisor First Rank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com