ADVERTISEMENT

യുഎസ് ഔഷധ നിർമാണക്കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സീൻ ഗവേഷണ സംഘത്തിൽ മലയാളി യുവതിയും. കണക്ടികട്ട് ഫൈസർ റിസർച് ആൻഡ് ഡവലപ്‌മെന്റ് ആസ്ഥാനത്ത് കോവിഡ് വാക്‌സീൻ വിഭാഗം റിസ്ക് മാനേജ്‌മെന്റ് ആൻഡ് മോണിറ്ററിങ് സംഘത്തിന്റെ മേധാവിയായ കൃപ ചിന്നു കുര്യനാണ് വാക്സീൻ ഗവേഷണത്തിൽ തുടക്കം മുതൽ പങ്കാളിയാകാൻ അവസരം ലഭിച്ചത്. 

 

രോഗികളിൽ കുത്തിവച്ചുള്ള ആദ്യഘട്ട ക്ലിനിക്കൽ ട്രയലിൽ 95% കാര്യക്ഷമത റിപ്പോർട്ട് ചെയ്‌തതും നിലവിലുള്ള വാക്‌സീനുകളിൽ ഏറ്റവും ഫലപ്രദവുമായ വാക്സീനാണ് ഫൈസറിന്റേതെന്ന് കൃപ ചിന്നു പറഞ്ഞു. യുഎസ് എഫ്ഡിഎ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) ആദ്യമായി രോഗികളിൽ ഉപയോഗിക്കാനായി അംഗീകരിച്ചതും ഈ വാക്സീനാണ്.  

 

രാജ്യാന്തര മരുന്നു പരീക്ഷണങ്ങളിലും ഗുണനിലവാര കൺസൽറ്റേഷനിലും ഫൈസറിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നത് കൃപ ചിന്നുവാണ്. തിരുവല്ല സ്വദേശി ജയൻ കുര്യന്റെ മകളും യുഎസിൽ മാനേജ്‌മെന്റ് കൺസൽറ്റന്റ് ആയ തിരുവല്ല സ്വദേശി അരുൺ ഷിബുവിന്റെ ഭാര്യയുമാണ്.

English Summary: Kripa Chinnu Kurian Working With Pfizer Covid Vaccine Research Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com