10 വര്‍ഷം മുമ്പ് നാരങ്ങാവെള്ളം വിറ്റ അതേ സ്ഥലത്ത് ഇന്ന് എസ്ഐ, മാസല്ലെ ആനി?

HIGHLIGHTS
  • താൻതാണ്ടിയ ദുരിതകാലത്തെ കുറിച്ച് ആനി
anie-sp
SHARE

പ്രതിസന്ധികളോട് പൊരുതാനാവാതെ നല്ല പ്രായത്തിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന പെൺകുട്ടികൾ ഒരു നോവായി നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോൾ ആത്മവിശ്വാസത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് ആനി എന്ന യുവതി. കൈവിട്ടു പോകുമായിരുന്ന ജീവിതത്തോട് പൊരുതി വർക്കല എസ്െഎ ആയി ചുമതലയേറ്റിരിക്കുകയാണ് തിരുവനന്തപുരം  കാഞ്ഞിരംകുളം സ്വദേശി എസ്പി ആനി. വഴിയരികിൽ നാരങ്ങാവെള്ളം വിറ്റും കഠിനമായി പരിശ്രമിച്ചുമാണ് ആനി ജീവിതം തിരികെ പിടിച്ചത്. താൻതാണ്ടിയ ദുരിതകാലത്തെ കുറിച്ച് ഈ മുപ്പത്തിരണ്ടുകാരിയുടെ വാക്കുകൾ.

ഡിഗ്രി ആദ്യ വർഷമായിരുന്നു വിവാഹം. സ്വന്തം ഇഷ്ടപ്രകാരം നടത്തിയത് ആയിരുന്നു. ഡിഗ്രി തേർഡ് ഇയർ ആയപ്പോൾ ഞങ്ങൾ സെപ്പറേറ്റഡ് ആയി. അന്ന് എന്റെ മോന് എട്ടുമാസം പ്രായം. എന്റെ വീട്ടിൽ  കയറ്റിയില്ല. ഞാനും മോനും പിന്നെ ഒറ്റയ്ക്കായി. എന്റെ അമ്മൂമ്മയുടെ വീട്ടിൽ പോയി നിന്നു. അവിടെ നിന്നു ഡിഗ്രി എക്‌സാം എഴുതി. അതു കഴിഞ്ഞ് ഞാൻ ഫുൾ ജോലിക്കായി ശ്രമിച്ചു. 2016 ല്‍ കോണ്‍സ്റ്റബിള്‍ ജോലിയ്ക്കു കയറി. അ‍ഞ്ചു വർഷങ്ങൾക്കിപ്പുറം വർക്കല എസ്െഎയായി.

‘10 വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ക്കല ശിവഗിരി തീര്‍ഥാടനത്തിന് ഐസ് ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്.. ഇതിലും വലുതായി എങ്ങനെ ആണ് ഇന്നലെകളോട് റിവഞ്ച് ചെയ്യാനാകുക…’ എന്ന് സാമൂഹികമാധ്യമത്തിൽ കുറിച്ചതോടെ നിരവധി പേരാണ് ആനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതിനു പിന്നാലെയാണ് ആനിയുടെ ജീവിതകഥയും വൈറലായത്.

എന്തായാലും നമ്മുടെ നാട്ടിൽ വരുമ്പോൾ എന്തെങ്കിലും ഓർമകൾ നമ്മളെ ഹോണ്ട് ചെയ്യുമല്ലോ. ഇവിടെ സിഐ സാറുമായി പെട്രോളിങ്ങിന് പോയപ്പോൾ സാർ കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു പത്തു വർഷങ്ങൾക്കു മുൻപ് ഞാൻ ഇവിടെ നാരങ്ങയും ഒക്കെ അടിച്ചു കൊടുത്ത് ഐസ്ക്രീം ഒക്കെ വിറ്റു നടന്ന സ്ഥലമാണ്. എനിക്കിവിടം നന്നായറിയാം. ആ സ്ഥലത്ത് ഒരു എസ്ഐ ആയി വന്നു നിൽക്കുമ്പോൾ എന്തോ എനിക്കൊരു ആത്മാഭിമാനം പോലെ. 

ശാരീരികമാനസിക പീഡനങ്ങളിൽ മനംനൊന്ത് ആത്മഹത്യയിൽ അഭയം തേടുന്ന പെൺകുട്ടികളോട് ആനിക്ക് പറയാനുള്ളത് ഇതാണ്.

സത്യത്തിൽ ബോധവൽക്കരണം നടത്തേണ്ടത് ഈ പറയുന്ന പെൺപിള്ളേരെയല്ല. ബോധവൽക്കരണം നടത്തേണ്ടത് നാട്ടുകാരെയാണ്. അവരവർ അവരുടെ കാര്യങ്ങൾ നോക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ. പല മാതാപിതാക്കൾക്കും മക്കൾ തിരിച്ചു വന്നു വീട്ടിൽ നിൽക്കുന്നത് സത്യം പറഞ്ഞാൽ വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല. പക്ഷെ പലരുടെയും പ്രശ്‍നം നാട്ടുകാർ എന്തു പറയും, നാട്ടുകാർ അങ്ങനെ പറയും ഇങ്ങനെ പറയും എന്നതാണ്.

English Summary: Success Story Of Anie-SI Varkala

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA