ഇന്ന ജോലിയേ ചെയ്യൂ എന്ന വാശിപാടില്ല, പരീക്ഷണങ്ങളിലൂടെ വിജയത്തിലെത്താം : കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

reinventing-your-career-in-the-time-of-coronavirus-kochouseph-chittilappilly
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വി ഗാർഡ്, വണ്ടർലാ സ്ഥാപകൻ
SHARE

1982–83 കാലം. വി ഗാർഡ് തുടങ്ങിയിട്ട് 5 വർഷത്തോളമായി. വോൾട്ടേജ് സ്റ്റെബിലൈസർ നിർമാണത്തിൽ പ്രതിസന്ധി നേരിട്ടു. അന്ന് ഔട്ട്സോഴ്സിങ് എന്ന വാക്ക് വായനയിൽ മാത്രമുണ്ടായിരുന്ന കാലമാണ്. ജപ്പാനിൽ വലിയ കമ്പനികൾ പ്രോഡക്ടുകൾ ഔട്ട്സോഴ്സ് ചെയ്യുന്നു എന്നു വായിച്ചറിഞ്ഞിരുന്നു. ആ പരീക്ഷണത്തിലേക്ക് വി–ഗാർഡ് കടന്നു. അസംസ്കൃത വസ്തുക്കളും എൻജിനീയർമാരുടെ സേവനവും ഞങ്ങൾ നൽകി. വി–ഗാർഡ് ഉൽപന്നങ്ങൾ മറ്റു സ്ഥാപനങ്ങൾ വഴി ചെയ്തു പുറത്തിറക്കി. ഇതൊരു തുടക്കമായിരുന്നു. പ്രതിസന്ധി വന്നില്ല എങ്കിൽ അങ്ങനൊന്ന് ചിന്തയിലേക്ക് വരില്ലായിരുന്നു. സത്യത്തിൽ ഒരു പ്രതിസന്ധിയിൽ നിന്നാണ് വിഗാർഡിന്റെ തുടക്കവും.

സയന്റിസ്റ്റ് ആകണമെന്ന ആഗ്രഹവുമായി നടന്നയാളാണു ഞാൻ. പക്ഷേ, കിട്ടിയത് ഒരു ചെറുകിട സ്ഥാപനത്തിൽ സൂപ്പർവൈസർ ജോലി. കമ്പനി ആണെങ്കിൽ നല്ല നിലയിലുമല്ല. എനിക്ക് വേറെ ജോലിയും കിട്ടുന്നില്ല. അങ്ങനെ വലിയൊരു പ്രതിസന്ധിയെ നേരിട്ടപ്പോഴാണ് സ്വന്തമായി എന്തെങ്കിലും ചെയ്യാമെന്ന തീരുമാനത്തിൽ സംരംഭം ആരംഭിക്കുന്നത്. ഒരു പ്രതിസന്ധി എന്നു പറഞ്ഞാൽ അത് അവസാനമല്ല. പഴുതുകൾ കണ്ടെത്തി മുന്നോട്ടു പോകാനുള്ള ആത്മവിശ്വാസമാണു വേണ്ടത്. എന്റെ മാത്രം കാര്യമല്ല. വിജയം നേടിയ എല്ലാവരുടെയും ജീവിതം ഇങ്ങനെ തന്നെയാണ്. പ്രതിസന്ധിയാണു പുതിയ മേഖലകൾ നമുക്കു മുന്നിൽ തുറന്നു തരുന്നത്. വിജയം എന്നതു വെള്ളിത്തളികയിൽ ആരും കൊണ്ടു തരുന്ന ഒന്നല്ല. നമുക്കെല്ലാം ഒരു സാമാന്യബുദ്ധിയുണ്ട്. അതുകൊണ്ട് എന്തും പഠിച്ചെടുക്കാം. കോവിഡ് കാലത്ത് ഗൾഫിൽ ഇലക്ട്രിക്കൽ ബിസിനസ് നടത്തിയിരുന്നവർ നാട്ടിലെത്തി ഫാമിങ് തുടങ്ങി. ഇവന്റ് മാനേജ്മെന്റ് കമ്പനി കേറ്ററിങ് മേഖലയിലേക്ക് തിരിഞ്ഞു. എനിക്ക് തന്നെ അറിയാവുന്ന എത്ര ഉദാഹരണങ്ങൾ. ഇന്നതേ ചെയ്യൂ എന്നില്ല. പരീക്ഷണങ്ങളിലേക്ക് ഇറങ്ങണം. ആദ്യം കൈപൊള്ളാം. എന്നാൽ വാശിയോടെ പ്രവർത്തിക്കണം. അതാണ് വിജയ ചരിത്രം.

Content Summary : Reinventing your career in the time of coronavirus

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA