ADVERTISEMENT

തളിപ്പറമ്പ് (കണ്ണൂർ) ∙ സിവിൽ സർവീസ് പരീക്ഷയ്ക്കായുള്ള പഠനമാണു കെഎഎസ് പരീക്ഷയിലെ ഒന്നാം റാങ്ക് നേട്ടത്തിലേക്ക് അഖിലയെ എത്തിച്ചത്. തൃച്ചംബരം കരിങ്ങടയിൽ വീട്ടിൽ അഖില എസ്.ചാക്കോ സെക്രട്ടേറിയറ്റിൽ ധനവകുപ്പ് സീനിയർ ഗ്രേഡ് അസിസ്റ്റന്റാണ്. തളിപ്പറമ്പിലെ അഭിഭാഷകൻ കെ.ജെ.ചാക്കോയുടെയും ഫാർമസിസ്റ്റ് സെലിൻ തോമസിന്റെയും മകൾ. തിരുവനന്തപുരം ഗവ. വനിതാ കോളജ് അസിസ്റ്റന്റ് പ്രഫസർ പാലാ കിഴക്കയിൽ ജസ്റ്റിൻ കെ.സെബാസ്റ്റ്യനാണു ഭർത്താവ്. 2 മാസം പ്രായമുള്ള മകളുണ്ട്.

 

∙ സിവിൽ സർവീസ് പഠനം കെഎഎസിൽ എത്രമാത്രം സഹായിച്ചു?

8 മാർക്കിനാണു സിവിൽ സർവീസ് നഷ്ടമായത്. പക്ഷേ, ആ പരിചയം കെഎഎസിൽ പ്രയോജനപ്പെട്ടു. 

 

∙ പഠനരീതി എങ്ങനെയായിരുന്നു?

ജോലിയുള്ളതിനാൽ ഒഴിവു സമയങ്ങളിൽ മാത്രമായിരുന്നു പഠനം. മെയിൻ പരീക്ഷയ്ക്കായി 2 മാസം ലീവ് എടുത്തു. പ്രസവാവധിയും പഠനത്തിനു സഹായകമായി. സിവിൽ സർവീസ് പരിശീലനത്തിനു പോയ സുഹൃത്തുക്കളുടെ ഗ്രൂപ്പുണ്ടായിരുന്നു. ഞങ്ങൾ ടീം ആയാണു പഠിച്ചത്. അതിലെ ഒട്ടേറെപ്പേർ ലിസ്റ്റിലുണ്ട്.

 

∙ അഭിമുഖത്തിനായുള്ള ഒരുക്കം ?

പത്രവായനയാണ് സഹായിച്ചത്. ജനകീയാസൂത്രണം പരാജയപ്പെട്ട പദ്ധതിയാണെന്നു കരുതുന്നുണ്ടോ എന്നായിരുന്നു അവസാന ചോദ്യം. ജനകീയാസൂത്രണത്തിന്റെ 25–ാം വാർഷികത്തോടനുബന്ധിച്ചു പത്രങ്ങളിൽ വന്ന ലേഖനങ്ങൾ വായിച്ചിരുന്നതിനാൽ നന്നായി ഉത്തരം പറയാനായി.

 

∙ കെഎഎസിനായി പ്രത്യേക തയാറെടുപ്പു നടത്തിയോ?

മെയിൻസ് സിലബസിൽ കേരളവുമായി ബന്ധപ്പെട്ട ഭാഗം മാത്രമാണു സിവിൽ സർവീസിന്റേതിൽനിന്നു വ്യത്യസ്തം. കേരളചരിത്രം, കേരളത്തിന്റെ സാംസ്കാരിക പൈതൃകം തുടങ്ങിയവയ്ക്കെല്ലാം ആധികാരിക ഗ്രന്ഥങ്ങളെ ആശ്രയിച്ചു. 

 

∙ ലക്ഷ്യം കൈവരിച്ചോ?

സിവിൽ സർവീസ് എന്ന വലിയ ലക്ഷ്യത്തിലേക്ക് എത്തുകയാണല്ലോ. കേരളത്തിൽ ജോലി ചെയ്യാൻ പറ്റുമെന്നതാണ് ഏറ്റവും വലിയ സന്തോഷം.

 

Content Summary : Kerala Administrative Service Second Stream First Rank Holder Akhila S Chacko Share Her Success Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com