ADVERTISEMENT

ആലപ്പുഴ ∙ കെഎഎസ് മൂന്നാം സ്ട്രീമിൽ കാഴ്ച പരിമിത വിഭാഗത്തിൽ എച്ച്. രൂപേഷ് ഒന്നാമതെത്തിയത് നിയമ പോരാട്ടത്തിലൂടെ സാങ്കേതിക തടസ്സങ്ങളെക്കൂടി മറികടന്നാണ്. ആലപ്പുഴ കുതിരപ്പന്തി ആഞ്ഞിലിപ്പറമ്പിൽ വീട്ടിൽ വി.കെ.ഹരിദാസിന്റെയും കോമളയുടെയും മകനായ രൂപേഷ് പറവൂർ ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് അധ്യാപകനാണ്. 10 വർഷം അമ്പലപ്പുഴ മോഡൽ എച്ച്എസ്എസിലും പഠിപ്പിച്ചു.

 

ഹയർ സെക്കൻഡറി അധ്യാപകർക്ക് കെഎഎസ് എഴുതാൻ ആദ്യം അനുമതിയുണ്ടായിരുന്നില്ല. പരീക്ഷയെഴുതാമെന്ന് കോടതി ഉത്തരവുണ്ടായത് പ്രിലിമിനറി പരീക്ഷയ്ക്ക് 10 ദിവസം മുൻപാണ്.   ബിരുദശേഷമാണ്  കാഴ്ച ഏതാണ്ടു പൂർണമായി നഷ്ടമായത്. സഹപാഠികൾ ശബ്ദലേഖനം ചെയ്തു നൽകിയ പാഠഭാഗങ്ങളും ഓഡിയോ ക്ലിപ്പുകളും കേട്ടും യുട്യൂബിലെ ക്ലാസുകൾ കേട്ടുമായിരുന്നു പഠനം.

Content Summary : Success Story Of Rupesh Who Won First Rank In KAS- Third Stream

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com