ADVERTISEMENT

പാരിസ് ∙ പത്തു ലക്ഷം ഡോളർ (7.43 കോടി രൂപ) സമ്മാനത്തുകയുള്ള ഗ്ലോബൽ ടീച്ചർ പ്രൈസ് 2021 യുഎസിലെ  മേരിലാൻഡ് ബ്ലാൻഡൻസ്ബർഗ് ലാങ്‍ലി പാർക്ക് ഇന്റർനാഷനൽ ഹൈസ്കൂളിലെ ഇംഗ്ലിഷ് അധ്യാപിക കീഷിയ തോർപ്പിനു നൽകും.

 

ആഫ്രിക്ക, മധ്യേഷ്യ, കരീബിയൻ ദ്വീപുകൾ ദക്ഷിണ, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കുറഞ്ഞ വരുമാനക്കാരായ കുടിയേറ്റ, അഭയാർഥി വിദ്യാർഥികളെ ഇംഗ്ലിഷ് പഠിപ്പിച്ച് കോളജ് പഠനം സാധ്യമാക്കിയതിനാണു പുരസ്കാരം. 

 

 

121 രാജ്യങ്ങളിലെ 8000 അധ്യാപകരിൽനിന്നാണ് തോർപ് തിരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ സണ്ണി വർക്കി തുടക്കം കുറിച്ച കെ.എസ്.വർക്കി ഫൗണ്ടേഷൻ യുനെസ്കോയുടെ സഹകരണത്തോടെയാണ് ഏർപ്പെടുത്തിയ പുരസ്കാരമാണിത്.

 

Content Summary : US teacher Keishia Thorpe Won  Global Teacher Prize 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com