ഡോക്ടറായെങ്കിലും ഡിനു ഇപ്പോഴും നഴ്സ് തന്നെ; കഠിനാധ്വാനത്തിലൂടെ ഡോക്ടറായ ആ തീരുമാനത്തിനു പിന്നിലെ കഥ

dr-dinu
ഡോ. ഡിനു. എം. ജോയി
SHARE

32 വയസ്സുള്ള, രണ്ടു മക്കളുടെ അമ്മയായ സർക്കാർ ജീവനക്കാരി; ജീവിതം സെറ്റിൽ ആയല്ലോ എന്ന് എല്ലാവരും ചിന്തിക്കുന്ന സമയത്ത് പൂഞ്ഞാർ സ്വദേശി ഡിനു പക്ഷേ തികച്ചും വ്യത്യസ്തമായ ഒരു തീരുമാനമെടുത്തു. അവധിയെടുത്തു എംഎസ്‌സി നഴ്സിങ് പഠിക്കുക. ആ തീരുമാനം കുറച്ചധികം വെല്ലുവിളിയോടെതന്നെ എടുക്കേണ്ടതായിരുന്നു, കാരണം  രണ്ടുവയസ്സായ കുഞ്ഞിനെ വീട്ടിലാക്കി ദിവസം 100 കിലോമീറ്ററോളം യാത്ര ചെയ്തുള്ള പഠനമായിരുന്നു. ഇതൊക്കെ കണ്ട് കോഴ്സ് പൂർത്തിയാക്കില്ലെന്നു വിധിച്ചവരോടാകട്ടെ എംഎസ്‌സി  നഴ്സിങ്ങിൽ ടോപ് പൊസിഷൻ നേടിയാണ് ഡിനു മധുരപ്രതികാരം ചെയ്തത്. പഠിക്കാനുള്ള ഡിനുവിന്റെ ആഗ്രഹം അതുകൊണ്ടൊന്നും അവസാനിച്ചില്ല. 36ാം വയസ്സിൽ പിഎച്ച്ഡിക്ക് റജിസ്റ്റർ ചെയ്തു. ഇന്നു ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ (DHS) കീഴിൽ നഴ്സിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ആദ്യത്തെ പിഎച്ച്ഡിക്കാരിയാണ് ഡോ. ഡിനു. എം. ജോയി. വിവാഹത്തോടെ പെൺകുട്ടികളുടെ സ്വപ്നങ്ങൾക്കു മൂക്കുകയറിടുന്ന നമ്മുടെ സമൂഹം അറിയണം ഡിനുവിന്റെ പോരാട്ടങ്ങളുടെ കഥ. പഠിക്കുവാൻ ഭാര്യയ്ക്ക് എല്ലാ സാഹചര്യങ്ങളുമൊരുക്കി കൊടുത്തു കട്ടയ്ക്ക് കൂടെ നിന്ന ജോബി ജോസഫിനെയും അതിലുപരിയായി അറിയണം. സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള 2019 ലെ പ്രഥമ സിസ്റ്റർ ലിനി പുതുശേരി അവാർഡ് ജേതാവ് കൂടിയാണ് ഡിനു. ഡെപ്യൂട്ടേഷനിൽ നാഷണൽ ഹെൽത്ത് മിഷന്റെ ക‌ീഴിൽ തിരുവനന്തപുരത്ത് കൗമാര ആരോഗ്യ വിഭാഗത്തിൽ ജൂനിയർ കൺസൽറ്റന്റായി ജോലി നോക്കുകയാണ് ഡിനു ഇപ്പോൾ.

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA